എരുമേലി ∙ പക്ഷികളും മൃഗങ്ങളും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളായിരുന്ന പഴയ കാലത്ത് തിരഞ്ഞെടുപ്പ് ചിഹ്നമായ കുരുവി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയുടെ മടിയിലേക്കു ഷോക്കേറ്റ് വീണ സംഭവം എരുമേലിയിലെ ഓരോ തിരഞ്ഞെടുപ്പിലും പഴമക്കാർ പങ്കുവയ്ക്കും. സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന താഴത്തുവീട്ടിൽ ഹസൻ റാവുത്തരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഈ സംഭവമുണ്ടായത്.
1963ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു ഹസൻ റാവുത്തർ.
കുരുവി ചിഹ്നത്തിലാണ് മത്സരിച്ചത്. തുറന്ന വാഹനത്തിൽ പ്രചാരണം നടത്തുമ്പോഴാണ് വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ കുരുവി പിടഞ്ഞുകൊണ്ട് തുറന്ന വാഹനത്തിൽ പ്രചാരണം നടത്തുകയായിരുന്ന ഹസൻ റാവുത്തരുടെ മടിയിലേക്കു വീണത്.
ഉടൻ തന്നെ വാഹനം നിർത്തി കുരുവിക്കു വെള്ളം കൊടുത്തു. കാര്യമായി പരുക്കേൽക്കാഞ്ഞതിനാൽ കുരുവി പറന്നുപോകുകയും ചെയ്തു.
കുരുവി മടിയിലേക്കു വീണ ലക്ഷണം ശുഭമോ അശുഭമോ എന്ന കാര്യത്തിൽ പ്രചാരണത്തിൽ പങ്കെടുത്തവരുടെ ഇടയിൽ രണ്ട് വാദമുണ്ടായതായി മകൻ ആസാദ് താഴത്തുവീട്ടിൽ ഓർക്കുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കുരുവി ചിഹ്നത്തിൽ മത്സരിച്ച ഹസൻ റാവുത്തർക്കു മിന്നും ജയം. എരുമേലിയിലെ പ്രസിദ്ധമായ പേട്ടകെട്ടിൽ അമ്പലപ്പുഴ സംഘം പേട്ടതുള്ളലിൽ വാവരുടെ പ്രതിനിധിയായി അനുഗമിച്ചിരുന്നതു ഹസൻ റാവുത്തരാണ്.
ഹസൻ റാവുത്തർക്ക് ശേഷം മകൻ ആസാദ് താഴത്തുവീട്ടിലാണ് നിലവിലെ വാവരുടെ പ്രതിനിധിയായി തുടരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

