പാലാ ∙ അനധികൃത വയറിങ് തടയാനുള്ള ജില്ലാ ജാഗ്രതാ സമിതിയിൽ ഇലട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പ്രതിനിധികളെ ഉൾപെടുത്തണമെന്നും നിർമാണ തൊഴിലാളി ബോർഡിന്റെ പെൻഷൻ കുടിശിക എത്രയും വേഗം അനുവദിക്കണമെന്നും ജില്ലാ സമ്മേളനത്തിൽ ആവശ്യം. പാലാ ഇഎംഎസ് മന്ദിര ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ.
കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.ആർ. റെജി അധ്യക്ഷനായിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ്, സിപിഎം പാലാ ഏരിയാ സെക്രട്ടറി സജേഷ് ശശി, സിഐടിയു പാലാ ഏരിയാ സെക്രട്ടറി ടി.ആർ. വേണുഗോപാൽ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]