മുണ്ടക്കയം ∙ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഗൃഹനാഥൻ തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ചെളിക്കുഴി പീടികപ്പറമ്പിൽ രാജൻ (58) ആണ് ചികിത്സയിൽ കഴിയുന്നത്.
ഭാര്യ ജെസിയും 10, 8 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെ താങ്ങായിരുന്നു രാജൻ. ടാപ്പിങ് ജോലിക്കായി പോകും വഴി കഴിഞ്ഞ മാസം 13നാണ് രാജൻ സഞ്ചരിച്ച സ്വകാര്യ ഓട്ടോ അപകടത്തിൽപ്പെടുന്നത്.
തുടർന്ന് നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റതോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ലക്ഷത്തിലധികം രൂപ മുടക്കി പ്രധാന ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് അണുബാധ ഉണ്ടായതോടെ വീണ്ടും അവസ്ഥ ഗുരുതരമായി.
ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയത്. ഇനിയും ആശുപത്രിയിൽ വളരെ നാൾ കിടക്കേണ്ടി വരുമെന്നാണു ഡോക്ടർമാർ പറയുന്നത്.
ഇതോടെ ചികിത്സയ്ക്ക് പണം ഇല്ലാതെ കുടുംബം ദുരിതത്തിലാണ്. തുടർ ചികിത്സയ്ക്കു പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന രാജനു വേണ്ടി ഭാര്യ ജെസിയുടെ പേരിൽ കൊട്ടാരക്കര ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
ബാങ്ക് ഓഫ് ബറോഡ, കൊട്ടാരക്കര അക്കൗണ്ട് നമ്പർ: 81390100001503 ഐഎഫ്എസ്സി കോഡ്: BARB0KOTTAR ഫോൺ: 9605285582
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

