
ആവേശമായി കോട്ടയം സൈക്ലിങ് ക്ലബ്ബിന്റെ സൈക്ലത്തോൺ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ കോട്ടയം സൈക്ലിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 50 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലത്തോൺ തിരുനക്കരയിൽ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എ.ആർ.പ്രശാന്ത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. അൻപതിലേറെ പേർ സൈക്ലത്തോണിൽ പങ്കെടുത്തു. ചങ്ങനാശ്ശേരി ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ ജോബ് മൈക്കിൾ എംഎൽഎ മുഖ്യാതിഥിയായി. കോട്ടയം സൈക്ലിങ് പ്രസിഡന്റ് ചെറിയാൻ വർഗീസ് അധ്യക്ഷത വഹിച്ചു. ദീർഘദൂര മാരത്തണിൽ മികവ് തെളിയിച്ച ഡിക്സൺ സ്കറിയയെ (72) യോഗത്തിൽ ആദരിച്ചു.
ഷാജി മാത്യു പാലാത്ര, ചങ്ങനാശേരി ക്ലബ് പ്രസിഡന്റ് തോമസ് ജോർജ്, സൈക്ലിങ് ക്ലബ് സെക്രട്ടറി എ.എൻ.ശോഭ, കൂപ്പേഴ്സ് ഫാം ടു ടേബിൾ ഫൗണ്ടർ മിഥുൻ മോഹൻ എന്നിവർ പ്രസംഗിച്ചു. നാലുമണിക്കാറ്റിൽ നടന്ന സമാപന സമ്മേളനത്തിൽ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് മുഖ്യാതിഥിയായി. അപർണ ലാൽ, ജോയൽ ജോസഫ് എന്നിവർ പ്രസംഗിച്ചു. സൈക്ലത്തോൺ വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. കൂപ്പേഴ്സ് ഫാം ടു ടേബിൾ മുഖ്യ പ്രായോജകർ ആയിരുന്നു.