
പ്ലസ്ടു ഉന്നത വിജയം നേടിയവർക്ക് മനോരമയുടെ അനുമോദനം ശനിയാഴ്ച
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ജില്ലയിൽ, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മലയാള മനോരമ അനുമോദിക്കുന്നു. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ നടത്തുന്ന അനുമോദനയോഗം ശനിയാഴ്ച രാവിലെ 10നു കോളജ് ഒാഡിറ്റോറിയത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് ഐഎഎസ് ഉദ്ഘാടനം ചെയ്യും.
ഹയർ സെക്കൻഡറി, സിബിഎസ്ഇ, െഎസിഎസ്സി, വിഎച്ച്സി വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് / എവൺ നേടിയ വിദ്യാർഥികൾക്ക് മനോരമ മെറിറ്റ് മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കും. റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ രാവിലെ 9ന് സമ്മേളന സ്ഥലത്ത് എത്തണം. മാർക്ക് ലിസ്റ്റിന്റെ കോപ്പി കൈവശം കരുതേണ്ടതാണ്. ഇനിയും റജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾക്ക് രാവിലെ 8.45 മുതൽ സ്പോട്ട് റജിസ്ട്രേഷന് അവസരമുണ്ടായിരിക്കും. സമ്മേളനത്തിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് പാലാ കൊട്ടാരമറ്റത്തു നിന്നും ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ക്യാംപസിലേക്ക് വാഹന സൗകര്യം ക്രമീകരിക്കും.