
കോട്ടയം ജില്ലയിൽ ഇന്ന് (05-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ജൂണിലെ മാസാദ്യ സ്റ്റോക്കെടുപ്പിനായി റേഷൻ കടകൾക്ക് ഇന്ന് അവധി.
∙ സംസ്ഥാനത്തു പരക്കെ മഴയ്ക്കും അറബിക്കടലിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത
ഗെസ്റ്റ് ലക്ചറർ
പാലാ ∙ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ മാത്തമാറ്റിക്സിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദവും എംഎഡും 2നും 55 ശതമാനത്തിൽ കുറയാത്ത മാർക്കും നെറ്റ് / പിഎച്ച്ഡി യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ 9നു മുൻപ് അപേക്ഷയും ബയോഡേറ്റയും കോളജ് ഓഫിസിൽ നൽകുകയോ 12നു രാവിലെ 10നു കോളജിൽ നടത്തുന്ന അഭിമുഖത്തിനു സർട്ടിഫിക്കറ്റുകളുമായി എത്തുകയോ ചെയ്യണം. അപേക്ഷകർ കോട്ടയം കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഓഫിസിൽ ഗെസ്റ്റ് ലക്ചറർ പാനലിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. ഫോൺ: 94470 37105, 85476 39537. [email protected]
വർക്ഷോപ് ഇൻസ്ട്രക്ടർ
തീക്കോയി ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ വർക്ഷോപ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ), ട്രേഡ്സ്മാൻ ഇൻ വെൽഡിങ് എന്നീ തസ്തികകളിലെ താൽക്കാലിക ഒഴിവുകളിലേക്കു 10നു 10.30ന് ടെക്നിക്കൽ സ്കൂൾ കാര്യാലയത്തിൽ അഭിമുഖം നടത്തും.
അരുണാപുരം സംസ്കൃത കോളജിൽ പ്ലസ് വൺ പ്രവേശനം
പാലാ ∙ കേന്ദ്ര സംസ്കൃത സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത അരുണാപുരം ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത കോളജിലെ പ്ലസ് വൺ കോഴ്സിലേക്ക് 25 വരെ അപേക്ഷിക്കാം. സംസ്കൃതത്തോടൊപ്പം ആയുർവേദം, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, യോഗ, ഇംഗ്ലിഷ് എന്നിവ പഠനവിഷയങ്ങളാണ്. ഫോൺ: 97443 05661, 96056 64910.
വൈദ്യുതി മുടക്കം
തീക്കോയി ∙ നടയ്ക്കൽ, സഫാ റസിഡൻസി, മുല്ലൂപ്പാറ, സഫാ, കീരിയാത്തോട്ടം, അലിമുക്ക്, ഒന്നാം മൈൽ, പൊന്തനാപ്പറമ്പ്, കാരയ്ക്കാട് സ്കൂൾ, ചങ്ങാടക്കടവ്, വട്ടിക്കൊട്ട ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 12 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
പാലാ ∙ കണ്ണാടിയുറുമ്പ്, വട്ടമല ക്രഷർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ ജെസ്, വളയംകുഴി, ദീപു ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും കാലായിപ്പടി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
സൗജന്യ കോഴ്സ്
കാഞ്ഞിരപ്പള്ളി ∙ മരിയൻ കംപ്യൂട്ടർ കോളജിൽ ഡേറ്റ അനലസിസ് അസിസ്റ്റന്റ് കോഴ്സ് സൗജന്യമായി നടത്തും. എസ്എസ്എൽസി വിജയിച്ച 18നും 40നും ഇടയിൽ പ്രായമുള്ളവർ എസ്എസ്എൽസി ബുക്ക്, ആധാർ എന്നിവയുടെ പകർപ്പും ഫോട്ടോയും സഹിതം 10നു മുൻപായി മരിയൻ കംപ്യൂട്ടർ കോളജിന്റെ ഓഫിസിൽ എത്തിക്കുക.
ജോലി ഒഴിവ്
ചേനപ്പാടി ∙ ആർവിജി വിഎച്ച്എസ്എസിൽ അഗ്രികൾചർ അധ്യാപക തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ബിഎസ്സി അഗ്രികൾചർ. അഭിമുഖം 9ന് 10.30ന്. 9895078179.
അദാലത്ത് മാറ്റി
പൊൻകുന്നം ∙ 2023 ഏപ്രിൽ ഒന്നു മുതൽ 2025 ഏപ്രിൽ 30 വരെ റജിസ്റ്റർ ചെയ്ത അണ്ടർ വാലുവേഷൻ നടപടികളിൽ പെട്ട ആധാരങ്ങൾക്കായി ഇന്ന് കാഞ്ഞിരപ്പള്ളി സബ് റജിസ്ട്രാർ ഓഫിസിൽ നടത്താനിരുന്ന അദാലത്ത് മാറ്റിയതായി സബ് റജിസ്ട്രാർ അറിയിച്ചു. പുതിയ തീയതി നോട്ടിസ് അയച്ച് അറിയിക്കും.
കോഴ്സ്
കാഞ്ഞിരപ്പള്ളി ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ ബിരുദ, ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്സി എസ്ടി ഒഇസി വിദ്യാർഥികൾക്ക് ഫീസ് സൗജന്യവും പ്രതിമാസ സ്റ്റൈപൻഡും ലഭിക്കും. ഓഫിസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. 8547005075 ,9072278646.