കൊച്ചി ∙ പാലാരിവട്ടത്തു യുവാവിനെ അപ്പാർട്മെന്റിലേക്കു വിളിച്ചുവരുത്തി മർദിച്ചു പണവും മൊബൈൽ ഫോണും കവർന്നു. പെരുമ്പാവൂർ വെങ്ങോല സ്വദേശി കെ.വി.സന്ദീപാണ് ആക്രമണത്തിന് ഇരയായത്.
പാലാരിവട്ടം സ്വദേശി മനുവും കണ്ടാലറിയാവുന്ന മറ്റു 3 പേരും ചേർന്നു മർദിച്ചുവെന്നാണു പരാതി. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത പാലാരിവട്ടം പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
ഒന്നാം പ്രതിയായ മനു മാർച്ച് 30ന് വൈകിട്ടു 4ന് സന്ദീപിനെ സൗഹൃദം നടിച്ചു പാടിവട്ടത്തെ അപ്പാർട്മെന്റിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. വൈകിട്ട് 6ന് ഇവിടെ നിന്നു മടങ്ങാൻ തുടങ്ങിയ സന്ദീപിനെ പ്രതികൾ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു.
മനു, സന്ദീപിന്റെ വയറ്റിൽ ചവിട്ടുകയും മറ്റു പ്രതികൾ ചേർന്നു മർദിക്കുകയും ചെയ്തു. ആക്രമണത്തിൽ സന്ദീപിന്റെ വാരിയെല്ലിനു പൊട്ടലേറ്റു.
തുടർന്ന് സന്ദീപിന്റെ കൈവശമുണ്ടായിരുന്ന ഫോൺ തട്ടിയെടുക്കുകയും അതിലെ വോലറ്റ് ആപ്പ് വഴി 24,757 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് അയപ്പിക്കുകയും ചെയ്തു. ഇതിനു പുറമേ പഴ്സിൽ ഉണ്ടായിരുന്ന 13,000 രൂപയും പ്രതികൾ കവർന്നു.
പരുക്കേറ്റ സന്ദീപ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

