കോട്ടയം ∙ അങ്കമാലി–എരുമേലി ശബരി പാതയ്ക്കായി ജില്ലയിൽ വീണ്ടും സ്ഥലമേറ്റെടുപ്പ് ഓഫിസ് തുറക്കുന്നു. പാലാ സിവിൽ സ്റ്റേഷനിൽത്തന്നെയാകും ഓഫിസ് തുറക്കുക.
ഓഫിസിനായി സിവിൽ സ്റ്റേഷനിൽ സ്ഥലസൗകര്യമുണ്ടോ എന്നന്വേഷിച്ച് കലക്ടറേറ്റിൽ നിന്നു കത്തു നൽകി. നേരത്തെ പാലാ സിവിൽ സ്റ്റേഷനിൽത്തന്നെയാണു പാതയ്ക്കായുള്ള ജില്ലയിലെ സ്ഥലമേറ്റെടുപ്പ് സ്പെഷൽ തഹസിൽദാർ ഓഫിസ് പ്രവർത്തിച്ചിരുന്നത്.
പദ്ധതി നിലച്ചതോടെ 2021 മേയ് 31നാണ് പാലായിൽ പ്രവർത്തിച്ചിരുന്ന സ്പെഷൽ തഹസിൽദാർ ഓഫിസ് നിർത്തലാക്കി ജീവനക്കാരെ മാതൃ വകുപ്പുകളിലേക്കു തിരികെ അയച്ചത്.
ജില്ലയിൽ 6 കിലോമീറ്റർ ദൂരം മാത്രമാണു ശബരി പാതയ്ക്കായി കല്ലിട്ടു തിരിച്ചത്. പാലാ– തൊടുപുഴ റോഡിൽ ഐങ്കൊമ്പിലെ നിർദിഷ്ട
രാമപുരം റെയിൽവേ സ്റ്റേഷൻ വരെയാണ് കല്ലിട്ടിട്ടുള്ളത്.
എരുമേലി ടെർമിനൽ
അങ്കമാലി– എരുമേലി പാത യാഥാർഥ്യമായാൽ ടെർമിനൽ സ്റ്റേഷനായി എരുമേലി മാറും. ട്രെയിനുകൾ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതുമായ സ്റ്റേഷനാണു ടെർമിനൽ സ്റ്റേഷനുകൾ.
ഇവിടെ ട്രെയിൻ അറ്റകുറ്റപ്പണികൾക്ക് അടക്കം സംവിധാനങ്ങൾ വരും. ജില്ലയിൽ 5 സ്റ്റേഷനുകളാണു നിർദിഷ്ട
പദ്ധതി പ്രകാരം വിഭാവനം ചെയ്തിരിക്കുന്നത്. രാമപുരം എന്ന പേരിൽ ഐങ്കൊമ്പിലാണ് ആദ്യ സ്റ്റേഷൻ.
പാലാ– ഈരാറ്റുപേട്ട റോഡിൽ അമ്പാറയിൽ അടുത്ത സ്റ്റേഷൻ.
തുടർന്ന് ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി സ്റ്റേഷനുകൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

