‘‘പാലാപ്പള്ളി തിരുപ്പള്ളീ പുകളേറും രാക്കുളി നാളാണേ…’’ ‘കടുവ’ സിനിമയിൽ അതുൽ നറുകര പാടിയ സൂപ്പർഹിറ്റ് പാട്ടുകേട്ടവരിൽ ചിലർക്കെങ്കിലും ‘രാക്കുളി നാൾ’ എന്താണെന്നൊരു സംശയം ഉണ്ടായേക്കാം. പാലാ കത്തീഡ്രൽ പള്ളിയിൽ എല്ലാ വർഷവും ജനുവരി 5,6 തീയതികളിൽ നടക്കുന്ന പ്രശസ്തമായ തിരുനാളാണ് ‘രാക്കുളിത്തിരുന്നാൾ’! മലയുന്തും ദീപക്കാഴ്ചയും രാക്കുളിയും നാടകവും ഒക്കെയായി പള്ളിക്കാർ മാത്രമല്ല പാലാ മുഴുവൻ ആഘോഷിക്കുന്ന രാക്കുളിത്തിരുനാളിന്റെ ആഘോഷരാവിലെ പ്രധാന പരിപാടികളിലൊന്നാണ് ‘ശിശുവധം’ നാടകാവിഷ്കാരം.
കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ വന്ന ആട്ടിടയന്മാരും തന്റെ രാജപദവിക്കു ഭീഷണിയായി പിറന്ന ശിശുവിനെ കൊല്ലാനായി നാട്ടിലുള്ള 2 വയസ്സിൽ താഴെ ഉള്ള മുഴുവൻ ശിശുക്കളെയും കൊല്ലാൻ ഉത്തരവിട്ട
ഹേറോദേസും ജ്ഞാനികളും ഒക്കെ ഉൾപ്പെട്ട മനോഹരമായ നാടകാവിഷ്കാരമാണ് ‘ശിശുവധം’.
ഒരേ സ്ക്രിപ്റ്റിൽ വർഷങ്ങളായി അവതരിപ്പിക്കുന്ന നാടകാവിഷ്കാരത്തിൽ 25 വർഷമായി ഒരേ വേഷം അവതരിപ്പിക്കുന്നത് 4 പേരാണ്. ഹേറോദേസായി അഭിനയിക്കുന്ന ഷാജൻ ജോർജ്, നാമാൻ ആകുന്ന ജോബി തേജസ്, ആട്ടിടയൻ ആകുന്ന തോമാച്ചൻ കല്ലൂരാൻ, രാജാവായ ജയിംസ് മലമാക്കൽ എന്നിവരാണ് അവർ.
80 വർഷത്തിലേറെ ആയി എല്ലാ വർഷവും തുടർന്നു വരുന്ന നാടകാവതരണത്തിൽ രണ്ടും മൂന്നും തലമുറകളായി അഭിനയിക്കുന്നവരും ഉണ്ട്.
ഓരോ വർഷവും ചെറിയ മാറ്റങ്ങൾ കൊണ്ടുവരാറുണ്ടെന്ന് സംവിധായകൻ ഷാജി ആവിമൂട്ടിൽ പറയുന്നു. ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ മാനേജരാണ് ഷാജൻ ജോർജ്.
ആർട്ടിസ്റ്റാണ് റിട്ട. പ്രധാനാധ്യാപകരായ ഷാജി ആവിമൂട്ടിലും സോയി തോമസും ജോയി വട്ടക്കുന്നേലും തുടങ്ങി വനിതകളും കുട്ടികളും ഉൾപ്പെടെ 30 ആളുകൾ നാടിന്റെ നാടകത്തിന്റെ ഭാഗമാകുന്നു.
ഇന്നു വൈകിട്ട് പാലാ കുരിശുപള്ളിയിൽനിന്നു കത്തീഡ്രൽ പള്ളിയിലേക്കുള്ള, പൂജരാജാക്കന്മാരുടെ യാത്രയെ അനുസ്മരിപ്പിക്കുന്ന പ്രദക്ഷിണം പള്ളിയിലെത്തുമ്പോൾ ആണ് പള്ളിയിലെ അരങ്ങിൽ നാടകാവിഷ്കാരം എത്തുക.
രാക്കുളി തിരുനാൾ (പിണ്ടികുത്തി തിരുനാൾ)
യേശുവിന്റെ ജ്ഞാനസ്നാനത്തെ അനുസ്മരിക്കുന്ന ഒരു പ്രധാനപ്പെട്ട ആചരണമാണ് ഇത്.
‘രാത്രി കുളി’ എന്ന ആചാരം, വിളക്കുകൾ, വാഴപ്പിണ്ടി അലങ്കാരങ്ങൾ എന്നിവ ആഘോഷത്തിൽ ഉൾപ്പെടുന്നു. തിരുനാളിന്റെ തലേദിവസം അടുത്തുള്ള പുഴയിലോ കുളത്തിലോ മുങ്ങിക്കുളിച്ച് രാത്രി പന്തം കൊളുത്തി ‘ഏൽപയ്യാ’ (ദൈവം വെളിച്ചമാണ്) എന്ന് പാടി ദേവാലയത്തിലേക്കു പോകുന്ന ആചാരത്തിൽ നിന്നാണ് ‘രാക്കുളി’ എന്ന പേരു വന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

