കടുത്തുരുത്തി ∙ സിപിഎം, സിപിഐ സ്ഥാനാർഥികൾക്ക് പല പഞ്ചായത്തുകളിലും സ്വന്തം പാർട്ടി ചിഹ്നത്തോടു താൽപര്യമില്ല. അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം ഉപേക്ഷിച്ചു സിപിഎം സ്ഥാനാർഥികൾ ജനവിധി തേടുന്നത് ആപ്പിളിലും കുടയിലും മൊബൈൽ ഫോണിലും.
സിപിഐ മത്സരിക്കുന്നത് അരിവാൾ നെൽക്കതിർ ചിഹ്നം ഉപേക്ഷിച്ച് ആപ്പിളിലും ജീപ്പിലും. സിപിഎം 6 സീറ്റിൽ മത്സരിക്കുന്ന ഞീഴൂർ പഞ്ചായത്തിൽ ഒരു സീറ്റിൽ മാത്രമാണ് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിക്കുന്നത്. മൂന്നാം വാർഡിൽ പി.കെ.നാരായണനാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്.
ബാക്കി 5 സീറ്റിലും ആപ്പിൾ അടയാളത്തിലാണു സിപിഎം സ്ഥാനാർഥികൾ മത്സരിക്കുന്നത്.
മാഞ്ഞൂർ പഞ്ചായത്തിൽ 8 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. ഇവിടെ സിപിഎം ഏരിയാ കമ്മിറ്റി അംഗം ബെന്നി ജോസഫ് മാത്രമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്.
7 സീറ്റിലും വിവിധ ചിഹ്നങ്ങളിലാണ് മത്സരം. കടുത്തുരുത്തിയിൽ പതിനൊന്നാം വാർഡിൽ സിപിഎം സ്ഥാനാർഥി സിറിയക് ജോർജ് കസേര ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
ഞീഴൂരിൽ സിപിഐ മത്സരിക്കുന്ന രണ്ട് സീറ്റിലും ആപ്പിൾ ചിഹ്നമാണ് അടയാളം. കടുത്തുരുത്തിയിൽ മൂന്ന് സീറ്റിൽ മത്സരിക്കുന്ന സിപിഐ രണ്ട് സീറ്റിലും ജീപ്പ് അടയാളത്തിലാണു മത്സരം.
മാഞ്ഞൂരിൽ ഒരു സീറ്റിൽ മത്സരിക്കുന്ന സിപിഐ കുടയാണ് തിരഞ്ഞെടുപ്പ് ചിഹ്നമായി എടുത്തിരിക്കുന്നത്.
കടുത്തുരുത്തി ഒൻപതാം വാർഡിൽ 6 സ്ഥാനാർഥികൾ
കടുത്തുരുത്തി ∙ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളെ കൂടാതെ ജനകീയ മുന്നണി സ്ഥാനാർഥികളും രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും അടക്കം 6 പേർ മത്സരത്തിന്. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ പീറ്റർ മ്യാലിപ്പറമ്പനും എൽഡിഎഫ് സ്ഥാനാർഥിയായി നിലവിലെ പഞ്ചായത്തംഗം കൂടിയായ കേരള കോൺഗ്രസിലെ (എം) ജാൻസി സണ്ണിയും എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിലെ വിജയൻ കാക്കശേരിയും മത്സരിക്കുന്നു.
ജനകീയ മുന്നണി സ്ഥാനാർഥിയായി റോയ് ജോർജും സ്വതന്ത്രരായി മുൻ പഞ്ചായത്തംഗം മാത്യു ജി. മുരിക്കനും ജോർജ് മഞ്ഞക്കാലായും മത്സരത്തിനുണ്ട്.
എഎപി തിരഞ്ഞെടുപ്പ് സമ്മേളനം ചേർന്നു
കല്ലറ ∙ പഞ്ചായത്തിലെ ആം ആദ്മി സ്ഥാനാർഥികളായ വി.എം.തോമസ്, തോമസ് കൊച്ചുപറമ്പിൽ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു.
വർക്കിങ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ്, സെക്രട്ടറി അലി സുജാദ്, ജില്ലാ പ്രസിഡന്റ് ജോയ് തോമസ് ആനിത്തോട്ടം, നിയോജകമണ്ഡലം പ്രസിഡന്റ് ജോൺ വർഗീസ്, മണ്ഡലം ഭാരവാഹികളായ കെ.എം.
ജോസ്, ബിജു കുടിലിൽ എന്നിവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ് (എം) നേതൃയോഗം ചേർന്നു
കടുത്തുരുത്തി ∙ കേരള കോൺഗ്രസ് (എം) നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. കൺവീനർ ജോർജ് ഐക്കരേട്ട് അധ്യക്ഷത വഹിച്ചു.
എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണം വിലയിരുത്തി. നേതാക്കളായ സന്തോഷ് ജേക്കബ്, പി. പി.വർഗീസ്, ജോയി കക്കാട്ടിൽ, കുരുവിള ആഗസ്തി, ബ്രൈറ്റ് വട്ടനിരപ്പേൽ, ജോമോൻ മറ്റം, തോമസ് പനയ്ക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

