കുമരകം ∙ കമ്പിപ്പാരയുമായി മണ്ണ് കുഴിച്ചു ചെമ്പ് കമ്പികൾ മോഷ്ടിക്കാനുള്ള ഇതര സംസ്ഥാനക്കാരനായ മോഷ്ടാവിന്റെ ശ്രമം. കുമരകം റോഡ് വശത്തു ഇട്ടിരുന്ന ബിഎസ്എൻഎലിന്റെ ചെമ്പ് കമ്പി അടങ്ങിയ കേബിൾ മോഷ്ടിക്കാനായിരുന്നു ശ്രമം .
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ആണു സംഭവം. പ്രഭാത സവാരി നടത്തുകയായിരുന്ന പൊതുപ്രവർത്തകനായ ഇടവന്നലശ്ശേരി ഷിജോ മോഷണശ്രമം കണ്ടതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
തുടർന്നു പൊലീസിൽ വിവരം അറിയിച്ചു. റോഡരികിൽ നിന്നും വീടുകളിൽ നിന്നു പ്ലാസ്റ്റിക് കുപ്പികളും ആക്രി സാധനങ്ങളും പെറുക്കുന്ന ഇതര സംസ്ഥാനക്കാരനായ ആളാണു മോഷണ ശ്രമം നടത്തിയതെന്നു നാട്ടുകാർ പറഞ്ഞു.
ചക്രംപടിയിലാണ് ഇവർ തമ്പടിച്ചിരിക്കുന്നത്. രാത്രി മോഷണവും പകൽ പ്ലാസ്റ്റിക് പെറുക്കലുമാണെന്നാണ് പരാതി.
മോഷ്ടാക്കൾ വിലസുന്നു
ഇതര സംസ്ഥാനക്കാരായ ഇവർക്കെതിരെ നിരവധി ആരോപണങ്ങൾ അടുത്തകാലത്ത് ഉയർന്നിരുന്നു.
കൈപ്പുഴമുട്ട് ചീപ്പുങ്കൽ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ നിന്ന് വില പിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചതിന് ഇവരെ നാട്ടുകാർ പിടികൂടി താക്കീത് ചെയ്തു വിട്ടിരുന്നു. ഒരുതവണ കൊച്ചിയിൽ നിന്ന് എത്തിയ എക്സൈസ് സംഘം ഇവരിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടു പോയിരുന്നു.ഏതാനും മാസങ്ങൾക്കു മുൻപു കുമരകത്ത് ഒരു വീട്ടിൽ നിന്ന് ചെമ്പ് പാത്രങ്ങൾ മോഷണം നടത്തി ആക്രിക്കടയിൽ വിറ്റിരുന്നു.
പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ചെമ്പ് പാത്രങ്ങൾ ആക്രിക്കടയിൽ നിന്നു കണ്ടെത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിരവധി യുവാക്കളാണ് ചക്രംപടി ഭാഗത്ത് താമസിക്കുന്നത്.
ഇവരെ പറ്റിയുള്ള വിവരശേഖരണം ഒന്നും കൃത്യമായി നടക്കാത്തത് ഇവർക്കു തുണയാകുന്നുണ്ട്.കുമരകത്ത് അടുത്തയിടെ തുടർച്ചയായി മോഷണങ്ങൾ നടന്നിരുന്നു. ക്ഷേത്രത്തിലും ഗുരുമന്ദിരത്തിൽ നിന്ന് ഇതര സംസ്ഥാനക്കാരയ മോഷ്ടാക്കൾ ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ചിരുന്നു.
ഇവരിൽ ചിലരെ പൊലീസ് പിടികൂടിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]