
‘പ്രദീപ്തി’: അഖില മലങ്കര അടിസ്ഥാനത്തിൽ പ്രസംഗമത്സരം നടത്തുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ പ്രശസ്ത ദൈവ ശാസ്ത്രജ്ഞനും മലയാള മനോരമയുടെ ഇന്നത്തെ ചിന്താവിഷയം എന്ന പംക്തി ദീർഘ വർഷങ്ങൾ എഴുതിയ വ്യക്തിയും മലങ്കരസഭാ ഗുരുരത്നവുമായ വന്ദ്യ ഡോ. ടി. ജെ ജോഷ്വാ അച്ചന്റെ ഓർമ്മ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ ഇടവകയായ പള്ളം സെന്റ് പോൾസ് പള്ളിയിലെ യുവജനപ്രസ്ഥാനം പ്രദീപ്തി എന്ന പേരിൽ അഖില മലങ്കര അടിസ്ഥാനത്തിൽ പ്രസംഗമത്സരം നടത്തുന്നു. ജൂലൈ മാസം പന്ത്രണ്ടാം തീയതി നടത്തുന്ന മത്സരത്തിന് ഒന്നാം സമ്മാനമായി 10000 രൂപയും എവർ റോളിങ് ട്രോഫിയും, രണ്ടാം സമ്മാനമായി 5000 രൂപയും എവർറോളിംങ് ട്രോഫിയും, മൂന്നാം സമ്മാനമായി 3000 രൂപയും എവർറോളിങ് ട്രോഫിയും നൽകുന്നതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 75610 85813,94470 58128, 70259 17114 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.