കടുത്തുരുത്തി ∙ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎയുടെ മകളും കെഎസ്സി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ മരീന മോൻസ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി. കടുത്തുരുത്തിയിലെ യുഡിഎഫ് സ്ഥാനാർഥികളോടും മോൻസിനോടും മറ്റു നേതാക്കളോടുമൊപ്പമാണ് മരീന വോട്ട് തേടിയിറങ്ങിയത്. എംജി യൂണിവേഴ്സിറ്റിയിൽ എം.എഡ് വിദ്യാർഥിനിയാണ്.
മോൻസ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ മരീനയും പ്രചാരണത്തിന് ഇറങ്ങാറുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പക്ഷേ ആദ്യമാണ്.
മോൻസിന്റെ നേതൃത്വത്തിൽ കടുത്തുരുത്തിയിൽനിന്നു കോട്ടയത്തേക്ക് നടത്തിയ കർഷക ലോങ് മാർച്ചിൽ പങ്കെടുത്തിരുന്നു.
തൽക്കാലം തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ രാഷ്ട്രീയത്തിൽ സജീവമാകാനോ ഇല്ലെന്നും അതേസമയം യുഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് കടമയാണെന്നും മരീന പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

