ഫൈബ്രോ സ്കാൻ പരിശോധനാ ക്യാംപ്
അരുവിത്തുറ ∙ മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ നാളെ 9 മുതൽ 12.30 വരെ കരൾ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ ഫൈബ്രോ സ്കാൻ പരിശോധന ക്യാംപ് നടത്തും. ഫാറ്റി ലിവർ, മറ്റ് കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് പരിശോധന ഉപകരിക്കും.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ ഡോക്ടർ പരിശോധനയ്ക്കു നേതൃത്വം നൽകും. 91889 52784.
റോഡ് നിർമാണ ഉദ്ഘാടനം ഇന്ന്
മാടപ്പള്ളി ∙ മാമ്മൂട് – വെങ്കോട്ട
റോഡിന്റെ നിർമാണ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ജോബ് മൈക്കിൾ എംഎൽഎ നിർവഹിക്കും. ഒരു വർഷത്തിലേറെയായി തകർന്ന റോഡിനാണ് ശാപമോക്ഷമാകുന്നത്.
2.5 കിലോമീറ്റർ ദൂരം ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തും. ജോബ് മൈക്കിൾ എംഎൽഎയുടെ ഇടപെടലിലൂടെ അനുവദിച്ച 2.5 കോടി രൂപ ചെലവഴിച്ചാണ് നിർമാണം.
വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമിക്കും.
ഇന്റർലോക്ക് കട്ടകളും പാകും. റോഡിൽ സുരക്ഷാ സംവിധാനങ്ങളും ഒരുക്കും.
പൊതുമരാമത്ത് റോഡ് വിഭാഗമാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. ആവശ്യം വരുന്ന ഘട്ടത്തിൽ റോഡിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മുന്നറിയിപ്പു നൽകുമെന്നും പൊതുമരാമത്ത് വിഭാഗം അറിയിച്ചു.
ഡിജിറ്റൽ ഫിലിം മേക്കിങ് ട്രെയ്നിങ്
കോട്ടയം ∙ വനിത ശിശുവികസന വകുപ്പ് ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി പ്ലസ് ടു കഴിഞ്ഞ പെൺകുട്ടികൾക്കായി ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനുമായി സഹകരിച്ച് 2 മാസം നീളുന്ന ‘ഡിജിറ്റൽ ഫിലിം മേക്കിങ് ട്രെയ്നിങ് പ്രോഗ്രാം’ നടത്തും. സൗജന്യ കോഴ്സിനു 4നു വൈകിട്ട് 5നു മുൻപ് അപേക്ഷിക്കണം.
ഫോൺ: 9446127547, 8891693494. ഇ– മെയിൽ: [email protected]
തൊഴിൽപരിശീലനം
കോട്ടയം ∙ പാമ്പാടി അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കും ജില്ലാ വനിതാ ശിശുവികസന വകുപ്പും ചേർന്ന് അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു.
വിആർ ഡവലപ്പർ വിത്ത് യൂണിറ്റി കോഴ്സിലാണ് പരിശീലനം. യോഗ്യത: പ്ലസ്ടു.
പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കും. ഫോൺ: 94959 99731.
സർട്ടിഫിക്കറ്റ് കോട്ടയം ∙ കേരള നീറ്റ് – പിജി സംവരണ സീറ്റിലേക്ക് അപേക്ഷിക്കുന്ന വിമുക്തഭടന്മാരുടെ അവിവാഹിതരും തൊഴിൽരഹിതരുമായ മക്കൾക്ക് ആശ്രിത സർട്ടിഫിക്കറ്റ് ജില്ലാ സൈനികക്ഷേമ ഓഫിസിൽനിന്ന് സാക്ഷ്യപ്പെടുത്താം.സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ 25 വയസ്സ് പ്രായപരിധി ബാധകമല്ലെന്നു ജില്ലാ സൈനികക്ഷേമ ഓഫിസർ അറിയിച്ചു. ഫോൺ: 0481 2371187.
എൻഎസ്എസ് സമ്മേളനം മാങ്ങാനം ∙ എൻഎസ്എസ് വിജയപുരം മേഖലാ സമ്മേളനം നാളെ 64–ാം നമ്പർ എൻഎസ്എസ് കരയോഗം ഹാളിൽ നടക്കും. രാവിലെ 9.30ന് പതാക ഉയർത്തൽ.
സമ്മേളനം ഉദ്ഘാടനം എൻഎസ്എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ഗോപകുമാർ നിർവഹിക്കും. മേഖലാ കൺവീനർ എസ്.ജയചന്ദ്രൻ അധ്യക്ഷത വഹിക്കും.
താലൂക്ക് യൂണിയൻ സെക്രട്ടറി എ.എം.രാധാകൃഷ്ണൻ നായർ പ്രഭാഷണം നടത്തും. കൺവൻഷൻ
കോട്ടയം ∙ ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ കൺവൻഷൻ നാളെ 9.30ന് ലയൺസ് ക്ലബ് ഹാളിൽ നടക്കും.
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. ജില്ല ചെയർപഴ്സൻ വി.ആർ.സോമിനി അധ്യക്ഷത വഹിക്കും.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജി.ഇന്ദുകലാധരൻ പ്രഭാഷണം നടത്തും. അസോസിയേഷനിൽപ്പെട്ട
ആധാരം എഴുത്ത് ഓഫിസുകൾ മുടക്കമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ലാപ് ടോപ്പ് വിതരണം ഇന്ന്
മാന്നാനം ∙ കെഇ കോളജിനു എംപി ഫണ്ടിൽ നിന്നും 3,67,845 രൂപ ചെലവഴിച്ച് ജോസ് കെ.മാണി എംപി വാങ്ങി നൽകുന്ന ലാപ് ടോപ്പുകളുടെ വിതരണവും 5 ലക്ഷം രൂപ മുടക്കി നിർമിച്ചു നൽകിയ ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനവും ഇന്ന് ഉച്ചയ്ക്ക് 12ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. പദ്ധതികളുടെ ഉദ്ഘാടനം ജോസ് കെ.മാണി എംപി നിർവഹിക്കും.
കോളജ് മാനേജർ, ഫാ. ഡോ.
കുര്യൻ ചാലങ്ങാടി അധ്യക്ഷത വഹിക്കും. കോളജ് പ്രിൻസിപ്പൽ ഡോ.
ഐസൺ വി.വഞ്ചിപ്പുരയ്ക്കൽ നേതൃത്വം നൽകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]