ചങ്ങനാശേരി ∙ ബൈപാസ് റോഡിലെ മരം സ്കൂളിനു ഭീഷണിയാകുന്നു. എകെഎം ഹയർ സെക്കൻഡറി സ്കൂളിന്റെ വളപ്പിലേക്കാണ് മരം ചരിഞ്ഞ് നിൽക്കുന്നത്.
അടുത്തയിടെ രണ്ട് മരങ്ങളാണ് റോഡിലേക്ക് കടപുഴകി വീണത്. റോഡരികിലെ പല മരങ്ങളും ജീർണാവസ്ഥയിലാണ്. ഏത് സമയവും കടപുഴകി വീഴാം.
റെയിൽവേ ഫ്ലൈഓവർ നിർമാണത്തിനായി മരം വെട്ടുന്നതിനൊപ്പം പാലാത്ര മുതലുള്ള അപകടഭീഷണിയിലായ മരങ്ങളും വെട്ടിനീക്കണമെന്ന് ജനകീയ സമിതി കൺവീനർ ചാൾസ് പാലാത്ര ആവശ്യപ്പെട്ടു. ജില്ലാ കലക്ടർക്ക് പരാതിയും നൽകി. സ്കൂളിനു അപകട
ഭീഷണിയായ മരം മുറിച്ച് മാറ്റുവാൻ നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ടു . …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]