
ജനം പറയുന്നു മുഖ്യമന്ത്രീ… ഇടയ്ക്കിടെ ഇതുവഴി വരണേ…
കുറവിലങ്ങാട് ∙ സയൻസ് സിറ്റി ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും അടക്കമുള്ളവർ എത്താനിരിക്കെ എംസി റോഡിൽ ദ്രുതഗതിയിൽ കുഴിയടയ്ക്കൽ. കോട്ടയം മുതൽ എംസി റോഡിൽ വിവിധ സ്ഥലങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ കുറവിലങ്ങാടിനും ജില്ലാ അതിർത്തിയായ പുതുവേലിക്കും ഇടയിലാണു കൂടുതൽ കുഴികൾ. ഏറ്റുമാനൂർ മുതൽ സയൻസ് സിറ്റി ഇരിക്കുന്ന സ്ഥലം വരെയാണ് ഇന്നലെ വേഗത്തിൽ കുഴിയടയ്ക്കുന്നത്.
ഇന്നലെ മഴ പെയ്തെങ്കിലും ഇതിനിടയിലും ടാറിങ് നടത്തി. കെഎസ്ടിപിയിൽ നിന്നു പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഒന്നാം നമ്പർ സംസ്ഥാനപാതയിൽ ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് (ഒപിബിആർസി) അനുസരിച്ച് അറ്റകുറ്റപ്പണിക്ക് കരാർ നൽകിയിരുന്നു. കരാർ കാലാവധി അവസാനിച്ചതോടെ അറ്റകുറ്റപ്പണി വൈകി.പട്ടിത്താനം മുതൽ പുതുവേലി വരെ നൂറുകണക്കിനു കുഴികൾ നിറഞ്ഞ സാഹചര്യത്തിൽ താൽക്കാലിക അറ്റകുറ്റപ്പണിയെങ്കിലും നടത്താൻ പൊതുമരാമത്ത് വകുപ്പ് കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]