കോട്ടയം സൈക്ലിങ് ക്ലബ്ബിന്റെ സൈക്ലത്തോൺ ഏപ്രിൽ 6ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ‘എല്ലാവർക്കും ആരോഗ്യം’ എന്ന സന്ദേശവുമായി കോട്ടയം സൈക്ലിങ് ക്ലബ് സംഘടിപ്പിക്കുന്ന 50 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലത്തോൺ ഏപ്രിൽ 6ന് രാവിലെ 6ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ വെസ്റ്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.ആർ.പ്രശാന്ത് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. സൈക്ലത്തോൺ ചങ്ങനാശ്ശേരിയിൽ എത്തുമ്പോൾ ദീർഘദൂര ഓട്ടത്തിൽ ഒട്ടേറെ അവാർഡുകൾ നേടിയ ഡിക്സൺ സ്കറിയയെ (73) അനുമോദിക്കും. ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ മുഖ്യാതിഥിയാകും.
തുടർന്ന് കറുകച്ചാൽ, പാമ്പാടി, മണർകാട് വഴി നാലുമണിക്കാറ്റിലെത്തി സമാപിക്കും. ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന സൈക്ലത്തോണില്‍ പൊതുജനങ്ങൾക്കും പങ്കാളിയാകാം. സൈക്ലത്തോൺ പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, മെഡൽ എന്നിവ നൽകുമെന്ന് സൈക്ലിങ് ക്ലബ് പ്രസിഡന്റ് ചെറിയാൻ വർഗീസ് അറിയിച്ചു. പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും 9447132132 എന്ന നമ്പറിൽ ബന്ധപ്പെടുക.