
കോട്ടയം ജില്ലയിൽ ഇന്ന് (03-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്
∙ മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്നു കൂടി
വൈദ്യുതി മുടക്കം
പൈക ∙ സെക്ഷന്റെ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാലാ ∙ ആശാനിലയം ഭാഗത്ത് ഇന്ന് 9.30 മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ പാടത്തുംകുഴി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും മഴവില്ല് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ കുന്നക്കാട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ∙ തുണ്ടം, കോട്ടെക്സ്, മുരിങ്ങോട്ടുപടി, കൊശമറ്റം കവല, അർച്ചന ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും മാങ്ങാനം, കഞ്ഞിക്കുഴി, പിഎസ്സി, മിൽമ, വിജയപുരം, മടുക്കാനി, അരമന, ദേവലോകം, പടിഞ്ഞാറേക്കര, അടിവാരം, ദേവപ്രഭ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ മന്ദിരം, ജനത റോഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വൈക്കം ∙ കെഎസ്ഇബി 110 കെവി സബ് ഡിവിഷന്റെ കീഴിൽ ഇന്നു രാവിലെ 7 മുതൽ 9 വരെ അഷ്ടമി, വൈക്കം, വടകര, തലയോലപ്പറമ്പ് ഫീഡറുകളുടെ പരിധിയിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. വൈദ്യുതി നിയന്ത്രണമുള്ള മറ്റ് ഫീഡറുകളും സമയവും ബ്രാക്കറ്റിൽ. വെള്ളൂർ, ടെംപിൾ, പള്ളിക്കവല (9 മുതൽ– 11 വരെ), മുറിഞ്ഞപുഴ, ടൗൺ, ചെമ്പ്, തലയാഴം (11 മുതൽ –1 വരെ).
യോഗ ക്ലാസും തെറപ്പിയും
കോട്ടയം ∙ സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറി കെട്ടിടത്തിലെ വിവേകാനന്ദ യോഗ കേന്ദ്രത്തിൽ യോഗ ക്ലാസും തെറപ്പിയും ആരംഭിക്കുന്നു. യോഗാചാര്യൻ കെ.ശങ്കരൻ നയിക്കും. ഫോൺ: 9447156242
ഇംഗ്ലിഷ് ഗ്രാമർ ഓൺലൈൻ ക്ലാസ്
പാലാ ∙ നഗരസഭയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർഥികൾക്കായി 7 മുതൽ സൗജന്യമായി ഇംഗ്ലിഷ് ഗ്രാമർ ഓൺലൈൻ ക്ലാസുകൾ നടത്തുന്നു. നഗരസഭയ്ക്ക് പുറത്തുള്ളവർക്കും ചേരാം. ഫോൺ: 9072846350.
അംഗത്വം നിലനിർത്താം
കടുത്തുരുത്തി ∙ അർബൻ സഹകരണ ബാങ്കിന്റെ നിലവിലുള്ള എ ക്ലാസ് ഓഹരി തുക 25 രൂപ ആയിരുന്നത്. 100 രൂപയായി വർധിപ്പിച്ചത് അനുസരിച്ച് മുഴുവൻ എ ക്ലാസ് ഓഹരി ഉടമകൾക്കും വർധിപ്പിച്ച തുക അടച്ച് അംഗത്വവും വോട്ടവകാശവും നിലനിർത്താവുന്നതാണ്. 31–3– 2026 വരെ ഇതിന് സമയം ദീർഘിപ്പിച്ചിട്ടുള്ളതായി ബാങ്ക് അധികൃതർ അറിയിച്ചു.
ഗെസ്റ്റ് അധ്യാപക ഒഴിവ്
പാലാ ∙ രൂപതാ കോർപറേറ്റ് എജ്യുക്കേഷനൽ ഏജൻസിയുടെ കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽ 2025-26 അധ്യയന വർഷം ഇംഗ്ലിഷ്, മലയാളം, ഹിന്ദി, സിറിയക്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയന്സ്, ഇക്കണോമിക്സ്, കൊമേഴ്സ്, പൊളിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സോഷ്യോളജി, ഹിസ്റ്ററി, ഗാന്ധിയൻ സ്റ്റഡീസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ഉണ്ടാകാനിടയുള്ള ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷ ഫോം, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 26നു വൈകിട്ട് 4 നു മുൻപായി പാലാ ഷാലോം പാസ്റ്ററൽ സെന്ററിലെ കോർപറേറ്റ് ഓഫിസിൽ നൽകണം. അപേക്ഷ കോർപറേറ്റ് എജ്യുക്കേഷനൽ എജൻസിയുടെ വെബ്സൈറ്റിൽ (www.ceap.co.in) ലഭിക്കും.
കെ സ്മാർട്ട് വിന്യാസം;അപേക്ഷ മുടങ്ങും
അയർക്കുന്നം ∙ ഗ്രാമപ്പഞ്ചായത്തുകളിൽ കെ സ്മാർട്ട് സോഫ്റ്റ് വെയർ വിന്യാസത്തിന്റെ ഭാഗമായി അഞ്ചുവരെ സേവനങ്ങൾക്കായി ജനങ്ങൾക്ക് അപേക്ഷകൾ നൽകാൻ കഴിയുന്നതല്ലെന്നും 9 വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ് വെയറുകൾ പ്രവർത്തിക്കുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചു.