കോട്ടയം ∙ ‘അന്ന് നെതർലൻഡ്സിലേക്കു പോകുമ്പോൾ ഇവിടെനിന്നുള്ള പെയ്ന്റിങ്ങുകളും ഫർണിച്ചറും ഞങ്ങൾ കൂടെക്കൂട്ടി. അതുപയോഗിച്ച് ഒരു കൊച്ചു കോട്ടയത്തെ അവിടത്തെ വീട്ടിലൊരുക്കി.
അതിപ്പോഴും അവിടെയുണ്ട്.’– 70 വർഷങ്ങളുടെ മഞ്ഞു വീണുകിടക്കുന്ന ഓർമച്ചെപ്പ് തുറന്നപ്പോൾ നെതർലൻഡ്സ് സ്വദേശി തെരേസ ആനി വാൻഡോംഗന്റെ കണ്ണുനിറഞ്ഞു.കോട്ടയത്തിന്റെ ഓർമകളിലെ ബാറ്റ സായിപ്പിന്റെയും ബാറ്റ മദാമ്മയുടെയും മകളാണ് തെരേസ. ബാറ്റ കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പിതാവ് വാൻഡോംഗന് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് അഞ്ചാം വയസ്സിൽ ബാറ്റ ബംഗ്ലാവിൽ നിന്നുപോയ തെരേസയ്ക്ക് ഇപ്പോൾ വയസ്സ് 75.
‘ഇപ്പോൾ കണ്ടില്ലെങ്കിൽ പിന്നെ ജന്മനാട് എപ്പോൾ കാണാനാ?’ എന്ന മക്കളുടെ ചോദ്യത്തിന് പിന്നാലെ ഇന്ത്യയിലേക്ക് വണ്ടികയറി. മക്കളായ ഓഗസ്റ്റ്, ജോർജിയ, ഇവ എന്നിവരും ഒപ്പംകൂടി.
കോട്ടയത്തെത്തി നഗരവും ബാറ്റ ബംഗ്ലാവും കൺകുളിർക്കെ കണ്ടു.
‘നാട്ടുകാരും കമ്പനിയിലെ ജോലിക്കാരുമെല്ലാം എന്നെ ടെസ് എന്നാണ് വിളിച്ചിരുന്നത്. വളരെ ചെറുപ്പത്തിൽ കണ്ടതാണെങ്കിലും സ്ഥലങ്ങളെല്ലാം ഓർക്കുന്നുണ്ട്.
ബാറ്റ ബംഗ്ലാവ് കഴിഞ്ഞദിവസം പോയിക്കണ്ടു. അവിടെയിപ്പോൾ പുതിയ കെട്ടിടം വന്നു.
സ്ഥലങ്ങൾ ആകെ മാറിപ്പോയി. കോട്ടയം ഇത്രവലിയ നഗരമായിരിക്കുമെന്ന് കരുതിയതേയില്ല. ഇവിടെ ഒരു സെന്റ് മേരീസ് ആശുപത്രിയിലാണ് ഞാൻ ജനിച്ചതെന്നാണ് ഓർമ.
ആശുപത്രി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. പഴയകാര്യമല്ലേ, ചിലപ്പോൾ എനിക്ക് മാറിപ്പോയതായിരിക്കും. 1 MINUTE AGO 15 MINUTES AGO 21 MINUTES AGO സഹോദരങ്ങൾ കോട്ടയത്തും ഊട്ടിയിലുമുള്ള സ്കൂളുകളിൽ പഠിച്ചിട്ടുണ്ട്.
ഞാൻ സ്കൂളിൽ പോകാറായപ്പോഴേക്കും കുടുംബം കൊൽക്കത്തയ്ക്കും അവിടെനിന്ന് നെതർലൻഡ്സിലേക്കും പോയി. പിന്നീട് ഇംഗ്ലിഷ് അധ്യാപികയായി തിരക്കുകളിലായി.
ബാറ്റ സായിപ്പ്, ബാറ്റ മദാമ്മ എന്നാണ് എന്റെ മാതാപിതാക്കൾ അന്ന് നാട്ടിൽ അറിയപ്പെട്ടിരുന്നതെന്ന് ഇപ്പോഴാണ് അറിഞ്ഞത്. നാടിന്റെ സ്നേഹം കിട്ടുകയെന്നത് നല്ലതല്ലേ, അതിൽ ഇപ്പോഴും അഭിമാനമുണ്ട്.’ – തെരേസ പറഞ്ഞു.
നാട്ടകം ഗെസ്റ്റ് ഹൗസിന് സമീപമുള്ള ലക്ഷ്മിപുരം പാലസ് ഹോം സ്റ്റേയിൽ ഇവർ താമസിക്കാനെത്തിയപ്പോൾ ഉടമയും റിട്ട.
എസ്പിയുമായ വേണുഗോപാലാണ് തെരേസയുടെ പാസ്പോർട്ടിൽ അടയാളപ്പെടുത്തിയിരിക്കുന്ന ജന്മസ്ഥലം കോട്ടയമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിലാണ് ബംഗ്ലാവിന്റെയും തന്റെയും കഥ തെരേസ പറഞ്ഞത്. ദീർഘമായ കാത്തിരിപ്പിനൊടുവിൽ തന്റെ ജന്മനാടിനെ കൺകുളിർക്കെ കണ്ട് കണ്ണുകളിൽ നനവും ചുണ്ടുകളിൽ പുഞ്ചിരിയുമായാണ് തെരേസയുടെ മടക്കം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

