കാഞ്ഞിരപ്പള്ളി∙ പാതിവഴിയിൽ നിർമാണം നിലച്ചു കിടക്കുന്ന മിനി ബൈപാസ് പദ്ധതിയുടെ ഭാവി എന്തെന്ന് കാഞ്ഞിരപ്പള്ളിക്കാർ ചോദിക്കാൻ തുടങ്ങിയിട്ട് 13 വർഷങ്ങളായി എന്നാൽ അതിന് പരിഹാരം കാണുമെന്നാണു പുതിയ ഭരണ നേതൃത്വങ്ങൾ പറയുന്നത്. ടൗണിലെ ഗതാഗത പ്രശ്നങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം മനോരമ വാർത്ത നൽകിയിരുന്നു.
ഇതേ തുടർന്ന് മിനി ബൈപാസ് നിർമാണം പൂർത്തീകരിച്ചാൽ അൽപം ആശ്വാസമാകും എന്ന പരിഹാര മാർഗവും ഉയർന്നിരുന്നു. പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 13 വർഷം മുൻപ് വിഭാവനം ചെയ്ത പദ്ധതി മുടങ്ങിക്കിടക്കുകയാണ്.
ദേശീയപാതയിൽ പേട്ട കവലയിൽനിന്ന് ആരംഭിച്ച് ചിറ്റാർ പുഴയുടെ വശത്തുകൂടി കുരിശുങ്കൽ പാലത്തിന് സമീപം എത്തുന്നതായിരുന്നു പദ്ധതി.
പാതി വഴി നിർമാണം നടത്തിയ കാട് കയറിയ കിടക്കുന്ന പ്രദേശങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഷെമീർ, ജില്ലാ പഞ്ചായത്തംഗം പി.ജീരാജ്, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സന്ദർശിച്ചു.2011ൽ പദ്ധതി തയാറാക്കി 2012ൽ നിർമാണം ആരംഭിച്ചിരുന്നു. ഇതിനായി ചിറ്റാർ പുഴയുടെ ഒരു വശവും പുഴയോടു ചേർന്നുള്ള പുറമ്പോക്കും കെട്ടിയെടുത്ത ശേഷം പ്രവർത്തനങ്ങൾ നിലച്ചു.
1.10 കോടിയോളം രൂപ ഇത് വരെ പദ്ധതിക്കായി ചെലവഴിച്ചു.
ബജറ്റിൽ 2 തവണ തുക വകയിരുത്തിയെങ്കിലും നിർമാണ പ്രവർത്തനം മാത്രം നടത്തിയില്ല. നിർമാണത്തിൽ അഴിമതിയുണ്ടെന്നാരോപിച്ച് സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അഴിമതി നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് വന്നതിനു ശേഷവും നിർമാണം നടന്നില്ല.
തുടക്കത്തിൽ ലോക ബാങ്കിന്റെയും ധനകാര്യ കമ്മിഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് പണികൾ ആരംഭിച്ചത്. 6 മീറ്റർ വീതിയിൽ 800 മീറ്ററോളം ദൂരമാണ് റോഡിനുള്ളത്. കാട് പിടിച്ചുകിടക്കുന്ന പ്രദേശം തെളിച്ചെടുത്ത്.
പഞ്ചായത്തുകളുടെ ഫണ്ടും മറ്റ് വിഹിതങ്ങൾ കണ്ടെത്തി നിർമാണം പൂർത്തീകരിക്കാനാണ് പുതിയ ഭരണ സമിതിയുടെ ലക്ഷ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

