ഞീഴൂർ ∙ ഞീഴൂർ പഞ്ചായത്ത് തിരുവാമ്പാടിയിലെ കൊട്ടതട്ടിമല ഇടിച്ചു നിരത്തി മണ്ണെടുക്കാൻ എത്തിയ സംഘത്തെ തടയാൻ ശ്രമിച്ച പഞ്ചായത്തംഗത്തെയും പരിസരവാസികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പഞ്ചായത്തംഗം കെ.പി.
ദേവദാസ്, കെ.എം. മോഹൻദാസ്, പി.ആർ.
ശ്രീനിവാസൻ, കെ.കെ. രാമചന്ദ്രൻ, സാജു തിരുവാമ്പാടി എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ എ.എസ്.
അൻസിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. കോടതി ഉത്തരവിനെ തുടർന്നാണ് സമരക്കാരെ കസ്റ്റഡിയിൽ എടുത്തതെന്നു പൊലീസ് പറഞ്ഞു.
തുടർന്ന് പൊലീസ് സംരക്ഷണയിൽ കൂറ്റൻ മണ്ണെടുപ്പു യന്ത്രവും ടോറസുകളുമായി മണ്ണെടുപ്പ് ആരംഭിച്ചു.
പഞ്ചായത്തിലെ ഐതിഹ്യ പ്രധാന്യമുള്ള തിരുവാമ്പാടി കൊട്ടതട്ടിമല ഇടിച്ചു നിരത്തി മണ്ണെടുക്കുന്നതിനെതിരെ നാട്ടുകാർ സംഘടിച്ച് എതിർക്കുകയും കൊട്ടതട്ടിമല സംരക്ഷണ സമിതി രൂപീകരിച്ച് മണ്ണെടുപ്പ് തടയാൻ തീരുമാനിക്കുകയും ആയിരുന്നു. ഇന്നലെ 10 മണിയോടെ മണ്ണെടുപ്പിന് വൻ സന്നാഹങ്ങളുമായി മണ്ണെടുപ്പു സംഘം എത്തിയത്.
സംരക്ഷണം നൽകാൻ കടുത്തുരുത്തി , വെള്ളൂർ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ക്യാംപുകളിൽ നിന്നും വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചു.
പഞ്ചായത്തംഗം കെ.പി. ദേവദാസ്, കെ.എം.
മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണെടുപ്പു തടയാനെത്തിയതോടെ മണ്ണെടുപ്പ് തടഞ്ഞാൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും മണ്ണെടുപ്പിന് സംരക്ഷണം നൽകാൻ ഉത്തരവുണ്ടെന്നും പൊലീസ് അറിയിച്ചു. തർക്കങ്ങൾക്കൊടുവിൽ സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.
പത്തോളം പൊലീസുകാരുടെ സംരക്ഷണയിലാണ് കൊട്ടതട്ടിമല ഇടിച്ചു മണ്ണെടുക്കുന്നത്. തുറവൂർ– പറവൂർ ഹൈവേ നിർമാണത്തിനെന്ന പേരിലാണ് കുന്നിടിച്ചു മണ്ണെടുക്കുന്നത്.
മണ്ണെടുക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കടക്കുന്നത് ശിക്ഷാർഹമാണ് എന്ന് ബോർഡും സ്ഥാപിച്ചു. സമരസമിതി പ്രവർത്തകരും പൊതുപ്രവർത്തകരിൽ ചിലരും മണ്ണെടുപ്പ് തടയണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

