കോട്ടയം ∙ ചിക്കൻ ഫ്രൈ സംബന്ധിച്ച തർക്കത്തിൽ കഴിക്കാനെത്തിയ ആൾക്ക് ഹോട്ടൽ ജീവനക്കാരന്റെ മർദനമേറ്റത് കഴിഞ്ഞ ദിവസമാണ്. ഇതേസമയം ഹോട്ടലുകളിൽ ലഹരി ഉപയോഗിച്ച് അക്രമം സൃഷ്ടിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്നു ഹോട്ടൽ ഉടമകളും പരാതിപ്പെടുന്നു.
ഭക്ഷണത്തിൽ പരാതിയുണ്ടെങ്കിൽ എന്തു ചെയ്യാൻ സാധിക്കും? ഹോട്ടൽ ജീവനക്കാരുടെ പ്രശ്നങ്ങൾ എന്തൊക്കെ? ഒരു അന്വേഷണം.
ഭക്ഷണം സംബന്ധിച്ച് പരാതി നൽകാൻ
∙ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും നൽകിയിരിക്കുന്ന വിലവിവരപ്പട്ടികയിലെ ഭക്ഷണത്തിനോ വിലയ്ക്കോ വ്യത്യാസം വന്നാൽ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ നേരിട്ട് സമീപിക്കാം. ∙ https://e-jagriti.gov.in എന്ന ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ വെബ്വിലാസത്തിൽ ആവശ്യമായ രേഖകൾ സഹിതം ഉപഭോക്താവിനു പരാതി സമർപ്പിക്കാം.
∙ ഉപഭോക്തൃ കോടതി ഓഫിസിൽ നേരിട്ടെത്തി പരാതി നൽകുമ്പോൾ എതിർ കക്ഷികൾക്കുള്ള പരാതിയുടെ പകർപ്പും രേഖകളും കരുതണം. ∙ ഭക്ഷ്യവിഷബാധയേറ്റാലും ഉപഭോക്തൃ കോടതിയിൽ പരാതി സ്വീകരിക്കും.
കോടതി ഫുഡ് ഇൻസ്പെകടറെക്കൊണ്ടും അന്വേഷിപ്പിക്കും. ∙ പുറത്തു നിന്നു കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ല് കയ്യിൽ കരുതണമെന്ന് ഉപഭോക്തൃ കോടതി നിർദേശമുണ്ട്.
∙ ഗുണമേന്മ സംബന്ധിച്ച പരാതികൾ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് നേരിട്ട് സ്വീകരിക്കും. ടോൾഫ്രീ നമ്പർ: 18004251125.
∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിനു സ്ഥാപനങ്ങളിലെ ശുചിത്വം, ശുദ്ധജലം, മലിനജലം ഒഴുക്കൽ തുടങ്ങിയവ സംബന്ധിച്ച പരാതികൾ നൽകാം. കാലാവധി പിന്നിട്ട
ആഹാര സാധനം വിൽക്കുന്നതിലും നടപടി എടുക്കാം.
തൊഴിൽവകുപ്പിനും പരാതി നൽകാം
ഹോട്ടലുകളിൽ പരിശോധന നടത്തി ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്താറുണ്ടെന്ന് ജില്ലാ ലേബർ ഓഫിസ് അറിയിച്ചു. പരാതികളിൽ നടപടിയും സ്വീകരിക്കും.
ഹോട്ടലുകളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ഉടമകൾ വകുപ്പിനു കൈമാറിയിട്ടുണ്ട്. പരാതികൾ ലഭിച്ചാൽ അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.
ഹോട്ടലുകാരുടെ പ്രശ്നങ്ങൾ
∙ മദ്യപിച്ചും ലഹരി ഉപയോഗിച്ചും എത്തുന്നവർ ബഹളമുണ്ടാക്കുന്നു.
∙ സാമൂഹിക വിരുദ്ധരും ആവശ്യമില്ലാതെ പ്രശ്നമുണ്ടാക്കാറുണ്ട്. ∙ അതിഥിത്തൊഴിലാളികളെ അസഭ്യം പറഞ്ഞ് പ്രകോപനമുണ്ടാക്കുന്നു.
∙ ജീവനക്കാരുടെ ഭാഷയും ഉപഭോക്താവ് പറയുന്നതും മനസ്സിലാകാതെയുള്ള പ്രശ്നങ്ങൾ. ∙ ഭക്ഷണം ഓർഡർ ചെയ്ത ശേഷം മോശമെന്നു പറഞ്ഞ് മനഃപൂർവം ബഹളമുണ്ടാക്കുന്നു.
∙ വൈകിട്ടാണ് അക്രമ സംഭവങ്ങളേറെയും ഉണ്ടാകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]