വൈക്കം ∙ വടക്കേനട കാർത്തികയിൽ ജലജയുടെ പറമ്പിൽനിന്ന് അണലിയെ പിടികൂടി.
ഇന്നലെ വൈകിട്ട് മൂന്നരയോടെ തെങ്ങിൽനിന്നു തേങ്ങ വീഴുന്ന ശബ്ദം കേട്ട് എടുക്കാൻ പോയപ്പോഴാണ് വീടിന്റെ മതിലിനോടു ചേർന്ന് അണലിയെ കണ്ടത്. തുടർന്ന് കൗൺസിലർ കെ.ബി.ഗിരിജ കുമാരിയെ അറിയിച്ചതിനെ തുടർന്ന്, പാമ്പുപിടിത്തത്തിൽ പ്രത്യേകം പരിശീലനം ലഭിച്ച അരയൻകാവ് സ്വദേശി പി.എസ്.സുജയ്നെ വരുത്തിയാണ് അണലിയെ പിടികൂടിയത്.
ഏകദേശം 5 അടിയോളം നീളം വരും. വനത്തിൽ എത്തിച്ച് തുറന്നുവിടുമെന്ന് സുജയ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]