
‘മഴയെന്നു പറഞ്ഞ് മുറവിളി കൂട്ടേണ്ട; ആവശ്യമുള്ളപ്പോൾ അവധി തരാം’; വിദ്യാർഥികളോട് കലക്ടർ
കോട്ടയം ∙ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾക്ക് ആശംസ നേർന്നും കുഞ്ഞുപദേശം നൽകിയും ജില്ലാ കലക്ടർ ജോൺ വി. സാമുവലിന്റെ സമൂഹമാധ്യമ പോസ്റ്റ്.പ്രിയപ്പെട്ട
കുഞ്ഞനുജന്മാരും അനുജത്തിമാരുമായ വിദ്യാർഥികൾക്ക് ആശംസ അറിയിച്ച് തുടങ്ങുന്ന പോസ്റ്റിൽ ഒരു അഭ്യർഥന കൂടിയുണ്ട്. മഴയെന്ന് മുറവിളികൂട്ടി അവധി മാത്രം ചോദിക്കരുത്.
അതിന്റെ ഗൗരവം മനസ്സിലാക്കി അവധി തന്നോളാമെന്ന ഉറപ്പാണ് നൽകുന്നത്. മഴയും മഞ്ഞും വെയിലും പ്രകൃതി വച്ചുനീട്ടുന്ന വരങ്ങളാണ്.
അതേറ്റു തന്നെ മുന്നേറണം. ഇവയെല്ലാം ഏറ്റ് പ്രതിരോധശേഷി വർധിപ്പിക്കണം.
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. ആരോഗ്യമുള്ള മനസ്സുണ്ടായാൽ ഒരു പ്രതിസന്ധിയിലും തോൽക്കില്ലെന്നും കലക്ടർ പറയുന്നു.
പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ കഴിയാത്തവരെ മനസ്സോടു ചേർത്തുപിടിക്കാമെന്നും കുറിപ്പിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]