
കോട്ടയം ജില്ലയിൽ ഇന്ന് (02-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
ജാഗ്രത
∙ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യത: ശ്രദ്ധ പുലർത്തണം.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം
എരുമേലി ∙ പഞ്ചായത്തിലെ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ വീണ് ജീവനും സ്വത്തിനും നാശം ഉണ്ടാകാതിരിക്കാൻ മരങ്ങളുടെ ഉടമകൾ സ്വന്തം ചെലവിൽ മുറിച്ചുനീക്കുകയോ ശിഖരങ്ങൾ മുറിച്ചുമാറ്റുകയോ ചെയ്യണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അധ്യാപകനിയമനം
കൊമ്പുകുത്തി ∙ ഗവ. ട്രൈ ബൽ ഹൈസ്കൂളിൽ എച്ച്എസ്ടി– കണക്ക്, ഹിന്ദി, ഇംഗ്ലിഷ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10ന്.
ചേനപ്പാടി ∙ ആർവി ഗവ. വി എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ഇംഗ്ലിഷ്, യുപി വിഭാഗത്തിൽ യുപിഎസ്ടി തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. 4നു രാവിലെ 10ന് ഇന്റർവ്യൂ നടക്കും.
വൈദ്യുതിമുടക്കം
തൃക്കൊടിത്താനം ∙ പാടത്തുംകുഴി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ തുരുത്തിപ്പള്ളി, ഉദയ, നിറപറ, മുളയ്ക്കാംതുരുത്തി, ശാസ്താങ്കൽ, വെള്ളേക്കളം, പുന്നമൂട്, ചിറവമുട്ടം, ചെട്ടിശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ ഒന്നു വരെയും മിഷൻപള്ളി, അഞ്ചൽക്കുറ്റി, ചെറുവേലിപ്പടി, കാലായിപ്പടി, കേരള ബാങ്ക്, ആനമുക്ക്, ഔട്ട് പോസ്റ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഒന്ന് മുതൽ 5.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ∙ പൂഴിക്കനട, കുറ്റിയക്കവല, ലിസ്യു ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ ∙ മംഗളം തടിമിൽ, പുന്നത്തുറ, അമല, മരങ്ങാട്ടിക്കാല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
വയലാ ∙ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ സയൻസ് ,എന്റർപ്രണർഷിപ് ഡവലപ്മെന്റ്, കെമിസ്ട്രി, മാത്സ് വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ 4ന് 10.30ന് രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04822229390.