കോട്ടയം ∙ ‘കെഎസ്ആർടിസി കന്റീനിലും സമീപത്തെ ഓട്ടോറിക്ഷാ ടാക്സി സ്റ്റാൻഡിലും എത്തുന്നവർ ദയവായി ഹെൽമറ്റ് ധരിക്കുക, ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ അതും നന്ന്’. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ 3 നില കെട്ടിടത്തിന്റെ ജനലുകൾ തൂങ്ങിനിൽക്കുന്നു.
സിമന്റ് പാളികൾ അടർന്നുവീഴുന്നു. കെഎസ്ആർടിസി ജില്ലാ ഓഫിസ് പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ അവസ്ഥ ഇതാണ്.
മുകളിലത്തെ നിലകളിൽ ഓഫിസും താഴത്തെ നിലയിൽ കന്റീനുമാണ്.
1970– 75 കാലഘട്ടത്തിൽ പണികഴിപ്പിച്ച കെട്ടിടമാണ്. സ്റ്റാൻഡ് പൊളിച്ചുപണിതപ്പോൾ മുകളിലത്തെ നിലയിൽ ഓഫിസിനുള്ള സൗകര്യം ഉണ്ടാക്കുമെന്നും അപകടാവസ്ഥയിലുള്ള ബഹുനിലക്കെട്ടിടം പൊളിച്ചുനീക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
കെട്ടിടത്തിന്റെ തൂണുകളുടെ അടിഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് കെട്ടിടത്തിന്റെ ഷേഡിനടിയിലെ ചെറിയ കഷണം കോൺക്രീറ്റ് അടർന്നുവീണ് സ്റ്റാൻഡിലെ ടാക്സി ഡ്രൈവർക്ക് പരുക്കേറ്റിരുന്നു.
ടിബി റോഡിലെ നടപ്പാതയുടെ വശത്തുള്ള ശുചിമുറി കെട്ടിടം, മുഖ്യ കെട്ടിടത്തിൽ നിന്നുള്ള ബന്ധം വിട്ട് നിലംപതിക്കുമെന്ന അവസ്ഥയിലാണ്.
അടിഭാഗം അടർന്നിടത്ത് സിമന്റ് കുഴച്ചിട്ടിട്ടുണ്ട്. മുഖ്യ കെട്ടിടത്തിൽനിന്നു ശുചിമുറിയുടെ ഭിത്തി വേർപെട്ട
വിടവിൽ ആരോ തടിപ്പട്ടിക രണ്ടു ഭിത്തികളിലുമായി അടിച്ചിട്ടുണ്ട്. ശുചിമുറിയുടെ സെപ്റ്റിക് ടാങ്കും നിറഞ്ഞ് കവിഞ്ഞ് പ്രദേശമാകെ ദുർഗന്ധമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

