ഇന്ന്
∙ ഇന്നും നാളെയും ബാങ്ക് അവധി.
ആശുപത്രികൾക്ക് അവധി
കോട്ടയം ∙ ഗാന്ധിജയന്തി ദിനമായ നാളെ മന്ദിരം ആശുപത്രി ഒപി വിഭാഗത്തിനു അവധിയായിരിക്കും. അത്യാഹിത വിഭാഗം പ്രവർത്തിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
കോട്ടയം ∙ പുത്തനങ്ങാടി കാരിത്താസ് കുരിശുപള്ളി മെഡിക്കൽ മിഷൻ ആശുപത്രിക്ക് ഗാന്ധിജയന്തി പ്രമാണിച്ച് നാളെ അവധിയായിരിക്കുമെന്നു ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
ഡിഎൽഎഡ് സീറ്റൊഴിവ്
പാലാ ∙ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഡിഎൽഎഡ് (ടിടിസി) സീറ്റ് ഒഴിവുണ്ട്. ഫോൺ: 94475 99201, 94470 37105.
പ്രവാസി കമ്മിഷൻ അദാലത്ത് 14ന്
കോട്ടയം ∙ പ്രവാസി കമ്മിഷൻ അദാലത്ത് 14ന് രാവിലെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
പ്രവാസികളെ സംബന്ധിക്കുന്ന ഏതു വിഷയവും അദാലത്തിൽ ഉന്നയിക്കാം. കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് സോഫി തോമസ്, അംഗങ്ങളായ പി.എം.ജാബിർ, ഡോ.
മാത്യൂസ് കെ. ഫിലിപ്പോസ്, എം.എം.
നഈം, പി ജോസഫ് ദേവസ്യ, സെക്രട്ടറി ആർ. ജയറാം കുമാർ എന്നിവർ പങ്കെടുക്കും. ഫോൺ: 0471 2322311.
ചിത്രരചനാ മത്സരം
കോട്ടയം ∙ ഇന്നർവീൽ ക്ലബ്ബും പബ്ലിക് ലൈബ്രറിയും ചേർന്ന് 5ന് രാവിലെ 9 മുതൽ 11 വരെ പബ്ലിക് ലൈബ്രറി ഹാളിൽ ഹൈസ്കൂൾ–ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തും.
തുടർന്ന് ഡോ. സി.തോമസ് ഏബ്രഹാം ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തും.
താൽപര്യമുള്ളവർ റജിസ്റ്റർ ചെയ്യണം. ഫോൺ: 9446287760.
അധ്യാപക ഒഴിവ്
അയ്മനം ∙ പിജെഎം യുപി സ്കൂളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപക തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്.
അഭിമുഖം: 7നു 11.30ന് സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുമായി എത്തണം.
ഫോൺ: 8075546274.
ഹിന്ദി അധ്യാപക ഒഴിവ്
അയ്മനം ∙ പിജെഎം യുപി സ്കൂളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപക തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. അഭിമുഖം: 7നു 11.30ന് സ്കൂൾ ഓഫിസിൽ നടക്കും.
ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുമായി എത്തണം. ഫോൺ: 8075546274.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]