കോരുത്തോട് ∙ പള്ളിപ്പടി ബാങ്ക്പടിക്കൽ നിന്നും ആരംഭിക്കുന്ന പട്ടാളക്കുന്ന് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. കാൽനട യാത്ര പോലും ദുഷ്കരമായതോടെ റോഡ് നിർമാണം നടത്തിയില്ലെങ്കിൽ തങ്ങൾ വോട്ട് ചെയ്യില്ലെന്ന് കാട്ടി ജനങ്ങളുടെ നേതൃത്വത്തിൽ റോഡിൽ പോസ്റ്റർ സ്ഥാപിച്ചു. വളരെ നാളുകളായി റോഡ് തകർന്ന നിലയിലാണ്. പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ യാത്ര ഇതോടെ ദുരിതത്തിലായി.
പല തവണ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായില്ല.
റോഡിന് തുക അനുവദിച്ചതാണെന്ന് അധികൃതർ പറയുന്നു എന്നാൽ നിർമാണം നടക്കാത്തത് എന്തെന്നാണ് നാട്ടുകാരുടെ ചോദ്യം. കല്ലുകൾ ഇളകി കുഴികൾ രൂപപ്പെട്ട
റോഡിൽ മഴയിൽ യാത്ര ഇരട്ടി ദുരിതമാണ്. റോഡ് നിർമിക്കാൻ ആവശ്യമായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]