തൃക്കൊടിത്താനം ∙ തെങ്ങണ – കുന്നുംപുറം ജംക്ഷൻ റോഡ് നവീകരണം അവസാനഘട്ടത്തിലേക്ക്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തിയതിനു ശേഷമുള്ള ജോലികളാണ് പൂർത്തിയാകുന്നത്.
റോഡരികിൽ ഇന്റർലോക്ക് കട്ടകൾ പാകുന്നതും കോൺക്രീറ്റ് ജോലികളുമാണ് നടക്കുന്നത്. ഓട നിർമാണവും പുരോഗമിക്കുന്നു.
തെങ്ങണയിൽ നിന്നാരംഭിച്ച അവസാനഘട്ട നവീകരണം പുലിക്കോട്ടുപടി, കൈലാത്തുപടി ഭാഗത്താണ് ഇപ്പോൾ നടക്കുന്നത്.
4 കിലോമീറ്റർ ദൂരം വരുന്ന തെങ്ങണ – കുന്നുംപുറം ജംക്ഷൻ റോഡ് മേയിലാണ് ഉന്നതനിലവാരത്തിൽ ടാറിങ് നടത്തിയത്.
റോഡിൽ സുരക്ഷാ വരകൾ ഉടനെ വരയ്ക്കും. സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. ജോബ് മൈക്കിൾ എംഎൽഎയുടെ ഇടപെടലിലൂടെ 3.30 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]