
ഓഹരി വ്യാപാരത്തിന്റെ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ്: നഷ്ടപ്പെട്ടത് 1.64 കോടി; ആന്ധ്ര സ്വദേശി പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ഓഹരി വ്യാപാര സ്ഥാപനത്തിന്റേതിനു സമാനമായ വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് 1.64 കോടി രൂപ തട്ടിയെടുത്ത കേസിൽ ആന്ധ്രപ്രദേശ് സ്വദേശി രമേശ് വെല്ലംകുള (33) അറസ്റ്റിൽ. കോട്ടയം സൈബർ ക്രൈം പൊലീസ് വിശാഖപട്ടണത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വടവാതൂരിൽ താമസിക്കുന്ന അടൂർ സ്വദേശിയുടെ പണമാണു പലപ്പോഴായി ഇയാൾ തട്ടിയെടുത്തത്.
ഓൺലൈൻ ഷെയർ ട്രേഡിങ്ങിനെപ്പറ്റി ഇന്റർനെറ്റിൽ സേർച് ചെയ്തപ്പോഴാണ് മുംബൈ ആസ്ഥാനമായ ഒരു സ്ഥാപനത്തിന്റേതിനു സമാനമായ വെബ്സൈറ്റ് പരാതിക്കാരന്റെ ശ്രദ്ധയിൽപെട്ടത്.
സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്ന് അവകാശപ്പെട്ട്, കങ്കണ ശർമ എന്ന പേരിൽ വാട്സാപ്പിലൂടെയാണു പ്രതി പരാതിക്കാരനെ പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. ആദ്യം ചെറിയ തുകയാണു നിക്ഷേപിച്ചത്. ഇതു ലാഭത്തിൽ മടക്കിക്കൊടുത്തതോടെ കൂടുതൽ പണം നിക്ഷേപിക്കുകയായിരുന്നു. ഏപ്രിൽ 28 മുതൽ മേയ് 20 വരെ 1.64 കോടി രൂപ പലതവണയായി വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി തട്ടിയെടുത്തെന്നാണു പൊലീസ് പറയുന്നത്.