
ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡിൽ വൻഗർത്തം; വെള്ളം നിയന്ത്രിച്ചത് പുതുപ്പള്ളി ഭാഗത്തേക്കുള്ള പൈപ്പ് ലൈൻ തുറന്നുവിട്ട്
മണർകാട്∙ കിടങ്ങൂർ പിഡബ്ല്യുഡി റോഡിൽ കാവുംപടി റേഷൻകടക്കു മുൻപിൽ ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ്ലൈൻ പൊട്ടി നാലടി താഴ്ചയിൽ ഗർത്തം രൂപപ്പെട്ടു. തിങ്കളാഴ്ച രാത്രിയിൽ ആണ് സംഭവം.
ശനിയാഴ്ച ഉച്ചയ്ക്ക് പൈപ്പിൽ ചെറിയ വിള്ളൽ രൂപപ്പെട്ടിരുന്നു.തുടർന്നു വാർഡ് മെംബർ ജിജി മണർകാട് ജലഅതോറിറ്റിക്ക് പരാതി നൽകിയെങ്കിലും അറ്റകുറ്റപ്പണി നടത്താൻ വൈകി. അരീപ്പറമ്പ് ഭാഗത്തേക്ക് രാത്രിയിൽ വെള്ളം തുറന്നുവിട്ടതോടെ പൈപ്പിന്റെ വിള്ളൽ വലുതാകുകയും ഗർത്തം രൂപപ്പെടുകയുമായിരുന്നു.
റോഡിന്റെ ഒരുഭാഗം ഭാഗികമായി തകർന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാണ്ടി ഉമ്മൻ എംഎൽഎ ജലവിഭവ വകുപ്പ് മന്ത്രിയെ ബന്ധപ്പെട്ടു.
11.30ന് പുതുപ്പള്ളി ഭാഗത്തേക്കുള്ള ലൈൻ തുറന്നുവിട്ടാണ് വെള്ളം ഒഴുകിപ്പോകുന്നത് നിയന്ത്രണ വിധേയമാക്കിയത്. ഗർത്തത്തിനു സമീപം മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]