
കോട്ടയം ജില്ലയിൽ ഇന്ന് (01-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഉച്ചയ്ക്കു 2 മുതൽ രാത്രി 10 മണി വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം.
∙ബാങ്ക് അവധി.
കാലാവസ്ഥ
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
∙ കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.
ഹജ് തീർഥാടനത്തിന് പുറപ്പെടുന്നവർക്ക് സാങ്കേതിക പഠനക്ലാസ്
കോട്ടയം ∙ സംസ്ഥാന ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ് തീർഥാടനത്തിനു പുറപ്പെടുന്നവർക്കുള്ള പ്രതിരോധ കുത്തിവയ്പിന്റെയും മൂന്നാംഘട്ട സാങ്കേതിക പഠനക്ലാസിന്റെയും ഉദ്ഘാടനം ഹജ് കമ്മിറ്റി അംഗം മുഹമ്മദ് സക്കീർ നിർവഹിച്ചു. 214 പേർക്കു ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം വാക്സീനും കുത്തിവയ്പും നൽകി.
ആരോഗ്യ പരിപാലന ക്യാംപ് 10 വരെ
കോട്ടയം ∙ മന്ദിരം ആശുപത്രിയിൽ ജെറിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ വെല്ലൂർ സിഎംസി ആശുപത്രിയുമായി ചേർന്നു മുതിർന്ന പൗരന്മാർക്കായി നടത്തുന്ന ആരോഗ്യ പരിപാലന ക്യാംപ് 10 വരെ നീട്ടി. ബുക്കിങ്ങിനു ഫോൺ: 8891578393.
സൗജന്യ ശിൽപശാല
നാഗമ്പടം ∙ കെൽട്രോൺ നോളജ് സെന്ററിൽ 6, 7 തീയതികളിൽ വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിന്റെ സൗജന്യ ശിൽപശാല നടത്തും.മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഫോൺ: 9072592416.
എംബിഎ പ്രവേശനം
കോട്ടയം∙ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) പ്രവേശനത്തിനുള്ള അഭിമുഖം 3നു 10 മുതൽ ഒന്നു വരെ നാഗമ്പടത്തുള്ള കോഓപ്പറേറ്റീവ് ട്രെയ്നിങ് സെന്ററിൽ നടത്തും. ഫോൺ: 88911 51718, 85476 18290