
ഓട തടസ്സപ്പെട്ടു; മലിനജലം ഒഴുകിയത് വീടുകളിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ടൂറിസ്റ്റ് ബംഗ്ലാവിനു താഴെ എംഎൽ റോഡിൽ ഓട തടസ്സപ്പെട്ടു മലിനജലം സമീപത്തെ വീടുകളിലേക്ക് ഒഴുകിയെന്നു പരാതി. ഒട്ടേറെ ആൾക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. മലിനജലം ഒഴുകിയെത്തിയ വീടുകളിലെ ജീവിതം ദുരിതപൂർണമായി. പലതവണ അധികൃതർക്കു പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. മഴയുള്ളപ്പോൾ പ്രദേശത്തു മുഴുവനും മലിനജലം പരന്നൊഴുകുന്നുണ്ടെന്നു താമസക്കാർ പരാതിപ്പെട്ടു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചിമുറികളിൽ നിന്നും ടിബിയുടെ ഭാഗത്തു നിന്നും മലിനജലം ഒഴുകിയെത്തുന്ന ഓടകളാണു തടസ്സപ്പെട്ടിരിക്കുന്നത്. ഓടകൾ വൃത്തിയാക്കിയിട്ട് ഒട്ടേറെ വർഷങ്ങളായെന്നു സമീപവാസികൾ പറഞ്ഞു. വർഷങ്ങൾക്കു മുൻപു നിർമിച്ച ഓട എംഎൽ റോഡിലെ ഓടയിലേക്കു ചേരുന്ന കലുങ്ക് അടഞ്ഞതാണു പ്രതിസന്ധിക്കു കാരണം.