കുറിച്ചിത്താനം ∙ശ്രീകൃഷ്ണ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിനു പരിഹാരമാകുന്നു. സ്കൂളിന് സമീപം വലിയപാറ,മണ്ണയ്ക്കനാട് റോഡിൽ നിന്ന് മഴക്കാലത്ത് വെള്ളം ഒഴുകിയെത്തി സ്കൂൾ മുറ്റത്താണ് വീണിരുന്നത്. ഇപ്പോൾ മണ്ണയ്ക്കനാട് റോഡ് അവസാനിക്കുന്ന ഭാഗത്തു പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കലുങ്ക് നിർമാണം ആരംഭിച്ചു.
ഇതു പൂർത്തിയാകുമ്പോൾ വെള്ളക്കെട്ടിനു പരിഹാരമാകും.
സ്കൂൾ മുറ്റത്തെ വെള്ളക്കെട്ട് അധ്യാപകരെയും വിദ്യാർഥികളെയും ദുരിതത്തിൽ ആക്കിയിരുന്നു മണ്ണയ്ക്കനാട് വലിയപാറ റോഡിൽ കൂടി ഒഴുകിയെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ ഓടയില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്. സ്കൂൾ അധികൃതർ പലതവണ പൊതു മരാമത്ത് വകുപ്പ് അധികൃതർക്കു നിവേദനം നൽകിയിരുന്നു.
വലിയപാറ റോഡിൽ ഓടയും കലുങ്കുമാണ് നിർമിക്കുന്നത്. നിർമാണം നടക്കുന്നതിനാൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
17 MINUTES AGO 31 MINUTES AGO 31 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

