കടുത്തുരുത്തി ∙ വാലാച്ചിറയിൽ മുള്ളൻ പന്നി ശല്യം രൂക്ഷം. മുള്ളൻ പന്നിയുടെ ആക്രമണത്തിൽ വളർത്തു നായ്ക്കൾക്ക് പരുക്കേൽക്കുന്നത് പതിവായി.
കടുത്തുരുത്തി പഞ്ചായത്ത് 11–ാം വാർഡ് റെയിൽവേ ഗേറ്റിന് സമീപം കാടുപിടിച്ചു കിടക്കുന്ന പത്തേക്കറോളം കണ്ണംപുഞ്ച ഭാഗം വരുന്ന സ്ഥലത്താണ് മുള്ളൻ പന്നികളുടെ താവളം. കൂടാതെ കുറുനരികളുടെയും ഉടുമ്പുകൾ, കാട്ടു പൂച്ച എന്നിവയുടെയും ശല്യം രൂക്ഷമാണ്.
വാലാച്ചിറയിൽ കട
നടത്തുന്ന ചെരുവുംകാലാ ബിജുവിന്റെ വളർത്തു നായ്ക്കൾക്കു നേരെയാണ് കഴിഞ്ഞ ദിവസം മുള്ളൻ പന്നികളുടെ ആക്രമണം ഉണ്ടായത്. മുള്ളൻ പന്നികളുടെ വരവുകണ്ട് ഇവയ്ക്കു നേരെ കുരച്ചുകൊണ്ട് അടുത്ത നായ്ക്കൾക്കുനേരെ ഇവയുടെ ദേഹത്തു നിന്നുള്ള മുള്ളുകൾ പതിക്കുകയായിരുന്നു.
നിലവിളിച്ചുകൊണ്ട് വീട്ടിലെത്തിയ നായയുടെ ദേഹത്തുനിന്നും ഉടമ ബിജു മുള്ളുകൾ പറിച്ചു നീക്കിയാണ് നായ്ക്കളെ രക്ഷപ്പെടുത്തിയത്. ആറോളം മുള്ളുകളാണ് നായ്ക്കളുടെ ദേഹത്ത് പതിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുള്ളൻ പന്നികളെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. 17 MINUTES AGO 31 MINUTES AGO 31 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

