പാലാ ∙ സഭയും സമൂഹവും നേരിടുന്ന സാമുദായിക വിഷയങ്ങൾ പരിഹരിക്കപ്പെടാൻ പരസ്പര കേൾവിയും തുറന്ന സംവാദവും അനിവാര്യമാണെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത 14-ാം പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി പങ്കാളിത്തസഭയുടെ ആത്മാവോടെ മുന്നേറണം. പൊതുചർച്ചയിൽ അംഗങ്ങൾ ഉന്നയിച്ച സഭാ, സാമൂഹിക, സാമുദായിക വിഷയങ്ങൾ ഏറെ പ്രസക്തമാണെന്നും അവയ്ക്ക് പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി കൂരിയായുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തുമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
സിറോ മലബാർ സഭ സമുദായ ശാക്തീകരണ വർഷമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ‘സമുദായ ശാക്തീകരണം’ എന്ന കേന്ദ്രവിഷയത്തെ ആസ്പദമാക്കി 18 ഉപ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ, പ്ലീനറി സെഷനുകൾ, വിഷയാവതരണങ്ങൾ എന്നിവ നടത്തി. മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് മോഡറേറ്ററായി.
മുഖ്യ വികാരി ജനറൽ മോൺ.ഡോ.ജോസഫ് തടത്തിൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാനും ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പലുമായ ഡോ.വി.പി.ദേവസ്യ വള്ളിക്കാവുങ്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജി ആന്റണി തെക്കേടത്ത് എന്നിവർ പ്രസംഗിച്ചു. 9 MINUTES AGO 23 MINUTES AGO 23 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

