കൊട്ടിയം∙പുതിയ പൈപ്പുകൾ സ്ഥാപിച്ചിട്ടും രക്ഷയില്ല; പൈപ്പ് പൊട്ടുന്നതു തുടർക്കഥയാകുന്നു. വെള്ളം പാഴായതോടെ കട്ടച്ചൽ മുതൽ കൈതക്കുഴി വരെ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. ഈ ഭാഗത്താണു മാസങ്ങൾക്ക് മുൻപു പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചത്.
പഴയ പൈപ്പ് ലൈനുകൾ പൊട്ടുന്നതു പതിവായതോടെയാണ് പുതിയവ സ്ഥാപിച്ചത്. വെളിച്ചിക്കാല എട്ടാം വാർഡിലെ ജനങ്ങളാണു കുടിവെള്ള ക്ഷാമം മൂലം ഏറെ ബുദ്ധിമുട്ടുന്നത്.
വെളിച്ചിക്കാല ലക്ഷംവീട് ഉന്നതി, വെളിച്ചിക്കാല വയൽ ഭാഗം, കൈതക്കുഴി, ചെറിയ കലുങ്ക് ഭാഗം എന്നിവിടങ്ങളിലും ക്ഷാമം രൂക്ഷമാണ്. പുതിയ പൈപ്പ് ലൈൻ ലേഔട്ട് ചെയ്തിരിക്കുന്നതു ശരിയായ രീതിയിലാണോ എന്നു ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കണമെന്നും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു ജല അതോറിറ്റി അധികാരികൾ മുൻകൈ എടുക്കണമെന്നും പഞ്ചായത്തംഗം ഷാജി ലൂക്കോസ് ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

