കറവൂർ ∙ വാലുതുണ്ടിൽ കുട്ടി വനത്തിൽ കാട്ടാന തമ്പടിച്ചിട്ട് ആഴ്ചകൾ. വനത്തിലേക്ക് മടക്കാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം ശക്തം.
കറവൂർ, അലിമുക്ക്, വന്മള, പടയണിപ്പാറ, വഴങ്ങോട് ഭാഗങ്ങൾ ചേരുന്ന ഭാഗമാണ് ഇവിടം. ജനവാസ മേഖലയ്ക്ക് നടുവിലായി വനം വകുപ്പ് കൃത്രിമമായി സൃഷ്ടിച്ച് എടുത്ത കുട്ടി വനത്തിൽ തമ്പടിച്ച ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുമോയെന്നതാണ് നാട്ടുകാരുടെ ആശങ്ക.
മാഞ്ചിയം, പ്ലാവ് എന്നിവ വ്യാപകമായി വച്ചു പിടിപ്പിച്ചള്ള ഇവിടെ നിന്ന് ആനകളെ മടക്കുക പ്രയാസമേറിയ കാര്യമാണെന്ന് നാട്ടുകാർ പറയുന്നു.
വനം അധികൃതരെ വിവരം അറിയിച്ചെങ്കിലും എലിഫന്റ് സ്ക്വാഡിനെ അറിയിക്കാമെന്ന് മറുപടി മാത്രമാണ് ലഭിച്ചത്. എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും ഇവയെ കാട്ടിലേക്ക് മടക്കി അയയ്ക്കാൻ നടപടികളില്ല.
അടിയന്തരമായി നടപടിയെടുത്തില്ലെങ്കിൽ സമരം തുടങ്ങുമെന്ന് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കറവൂർ സുരേഷ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

