കൊല്ലം ∙ പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമാക്കാൻ സിറ്റി പൊലീസ് പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നു കമ്മിഷണർ കിരൺ നാരായണൻ. എക്സൈസ്, മോട്ടർ വെഹിക്കിൾ, മറൈൻ എൻഫോഴ്സ്മെന്റ് എന്നീ ഡിപ്പാർടുമെന്റുകളുമായി സഹകരിച്ചു ലഹരി ഉപയോഗം, ലഹരി വ്യാപാരം, അമിതവേഗം മുതലായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി പരിശോധനകൾ ശക്തമാക്കും.
∙ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും പൊലീസിന്റെ പ്രത്യേക പരിശോധനകൾ നടത്തും.
∙ വാഹനങ്ങളുടെ അമിതവേഗം തടയാൻ പ്രധാന റോഡുകളിലും ഇടറോഡുകളിലുമായി 60 ഓളം സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ചു പൊലീസും എക്സൈസും മോട്ടർ വാഹന വകുപ്പും സംയുക്തമായി വാഹന പരിശോധന നടത്തും. നിയമ ലംഘനത്തിനു പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുകയും മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.
∙ പുതുവത്സരാഘോഷങ്ങളുടെ മറവിൽ അനധികൃതമായി ഉപയോഗിക്കുന്ന മൈക്ക്സെറ്റ് മുതലായ വസ്തുവകകൾ പിടിച്ചെടുത്തു മൈക്ക് ഓപ്പറേറ്റർ അടക്കമുള്ളവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ∙ ബീച്ചുകൾ, വിനോദ കേന്ദ്രങ്ങൾ മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും.
∙ കൊല്ലം ബീച്ചിലെയും വി പാർക്കിലെയും വാഹന ബാഹുല്യം കണക്കിലെടുത്തു ബീച്ചിൽ എത്തുന്നവരുടെ വാഹനങ്ങൾ ഡിസിസി ഓഫിസിൽ നിന്നു മുണ്ടയ്ക്കൽ ഭാഗത്തേക്കു പോകുന്ന റോഡിന്റെ വശങ്ങളിലും വി പാർക്കിൽ എത്തുന്നവരുടെ വാഹനം ക്യുഎസി റോഡിന്റെ വശങ്ങളിലും കർബല – ശാരദാമഠം റോഡിന്റെ വശങ്ങളിലും ഗതാഗത തടസ്സം ഉണ്ടാക്കാത്ത വിധം പാർക്ക് ചെയ്യണം. ∙ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ഇവരുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ 50 പിക്കറ്റ് പോയിന്റുകളും സജീകരിച്ചിട്ടുണ്ട്.
∙ പുതുവത്സരം പ്രമാണിച്ചു പ്രത്യേക പട്രോളിങ്ങിനായി 42 പൊലീസ് ജീപ്പുകളും 35 ബൈക്കുകളും വാഹനങ്ങൾ ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു നിർത്തി പരിശോധിക്കുന്നതിനായി 65 വെഹിക്കിൾ ചെക്കിങ് പോയിന്റുകളും സജീകരിച്ചിട്ടുണ്ട്. ∙ ആഘോഷങ്ങളുടെ മറവിൽ അക്രമങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനും നഗരത്തിലെ ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനു ഡാൻസാഫിന്റെയും മഫ്തി പൊലീസിന്റെയും നേതൃത്വത്തിൽ കർശന പരിശോധന നടത്തുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
∙ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ 4 എസിപിമാരുടെ നിയന്ത്രണത്തിൽ 16 ഇൻസ്പെക്ടർമാരും 175ഓളം എസ്ഐമാരും അടക്കം 700ഓളം പൊലീസ് ഉദ്യോഗസ്ഥരുടെയും എക്സൈസ്, മോട്ടർ വെഹിക്കിൾ, മറൈൻ എൻഫോഴ്സ്മെന്റ് എന്നീ വകുപ്പുകളുടെയും സേവനം സജ്ജമാക്കിയിട്ടുണ്ട.്
നിയമ ലംഘനം അറിയിക്കാം
പൊലീസ് ഏർപ്പെടുത്തുന്ന സുരക്ഷ ക്രമീകരണങ്ങളോടു പൂർണമായി സഹകരിക്കണമെന്നും നിയമ ലംഘനങ്ങളെ സംബന്ധിച്ചുളള വിവരങ്ങൾ പൊലീസിന്റെ 112, 0474 2742265 എന്നീ നമ്പരുകളിൽ അറിയിക്കാമെന്നും കമ്മിഷണർ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

