കൊല്ലം ∙ ഓണക്കാലത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക സംവിധാനങ്ങളുമായി കൊല്ലം സിറ്റി പൊലീസ്. ഓണവുമായി ബന്ധപ്പെട്ട് വ്യാപാരി-വ്യവസായി സംഘടനകളുടെയും പ്രൈവറ്റ് ബസ് ഓണേഴ്സ് ഭാരവാഹികളുടെയും യോഗം പൊലീസ് വിളിച്ചിരുന്നു.
വിവിധ നിർദേശങ്ങൾ സ്ഥാപനങ്ങൾക്കും ബസുകൾക്കും നൽകിയിട്ടുണ്ട്.
∙കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന ആൽത്തറമൂട്, കല്ലുംതാഴം, അയത്തിൽ എന്നീ സ്ഥലങ്ങളിൽ രാവിലെ 08 മുതൽ രാത്രി 08 വരെ ഗതാഗത നിയന്ത്രണത്തിനായി സ്ഥിരം പൊലീസ് സംവിധാനം ഏർപ്പെടുത്തി.
∙ആൽത്തറമൂട്, കല്ലുംതാഴം എന്നീ സ്ഥലങ്ങളിൽ റോഡിലെ കുഴികൾ അടച്ച് വീതി കൂട്ടി ഗതാഗതം സുഗമമാക്കി.
∙അയത്തിൽ ജംക്ഷനിൽ ഇന്ന് രാത്രി പണികൾ പൂർത്തിയാക്കും.
∙നഗരത്തിൽ ഗതാഗതം തടസ്സം ഉണ്ടാകുവാൻ സാധ്യതയുള്ള പോളയത്തോട് ജംക്ഷനിൽ ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും. ∙പള്ളിമുക്ക്, ചാമക്കട, കുമാർ ജംക്ഷൻ, ബീച്ച് റോഡ്, രണ്ടാംകുറ്റി എന്നീ സ്ഥലങ്ങളിൽ അതതു സ്റ്റേഷൻ പരിധിയിൽ നിന്നുമുള്ള പ്രത്യേക പട്രോളിങ്ങിന് പുറമേ വയർലെസ് സംവിധാനമുള്ള ബൈക്ക് പട്രോളിങ് ഏർപ്പെടുത്തി.
∙ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള അനധികൃത പാർക്കിങ് വരും ദിവസങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ ഉപയോഗിച്ച് ഒഴിവാക്കും.
∙ റെയിൽവേ സ്റ്റേഷൻ- ചെമ്മാംമുക്ക് റോഡിന്റെ ഒരു ഭാഗം വാഹനങ്ങൾ മാറ്റി നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചു.
∙ നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് സംവിധാനം ഏർപ്പെടുത്തി.
∙ വ്യാപാര സ്ഥാപനങ്ങൾ അവിടേക്ക് വരുന്ന വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ ഏർപ്പെടുത്തണം.
∙ ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയിൽ യാതൊരു കാരണവശാലും വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിൽ പാർക്കിങ് അനുവദിക്കില്ല. ∙ കൊട്ടിയം- മയ്യനാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ എസ്എംപി റെയിൽവേ ഗേറ്റ് വഴിയോ കൊച്ചുപ്ലാമൂട് വഴിയോ പോകേണ്ടതാണ്.
യാതൊരു കാരണവശാലും ചിന്നക്കട- സെന്റ് ജോസഫ് വഴി സർവീസ് നടത്താൻ അനുവദിക്കില്ല.
നഗരത്തിലെ പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ
1. സെന്റ് ജോസഫ് കോൺവന്റ് സ്കൂൾ, സെന്റ് ജോസഫ് ജംക്ഷൻ
2.
ആണ്ടാമുക്കം ഷോപ്പിങ് കോംപ്ലക്സ് പരിസരം 3. ബീച്ച് റോഡിലെ പിഡബ്ല്യൂഡി ഓഫിസ് (അവധി ദിവസങ്ങളിൽ) 4.
പ്രശാന്തി ഗാർഡൻസ് ആശ്രാമം
ഗതാഗത തടസ്സവും അമിത നിരക്കും പരാതിപ്പെടാം
കൊല്ലം ∙ നഗരത്തിലെ യാത്രയ്ക്കിടയിൽ ഗതാഗത തടസ്സമോ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ടോ മറ്റു ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടോ പരാതികളുണ്ടെങ്കിൽ പ്രത്യേക വാട്സ് ആപ്പ് വഴിയോ ഫോൺ വിളിച്ചോ പരാതിയും സന്ദേശവും നൽകാം.
ട്രാഫിക് എസ്ഐ: 9497930863
ട്രാഫിക് പിഎസ്: 0474 2745298
കൺട്രോൾ റൂം: 9497960620
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]