
കൊല്ലം∙ പോരാട്ടങ്ങളുടെ ത്യാഗോജ്വല സ്മരണയിൽ സിപിഐ ജില്ലാ സമ്മേളനത്തിന് കൊടിയേറി. ശൂരനാട് നിന്നെത്തിയ പതാക വൈകിട്ട് ആറിന് പാർട്ടി മുതിർന്ന നേതാവും മുന് എംഎൽഎയുമായ എൻ.അനിരുദ്ധൻ കൊടി ഉയർത്തിയതോടെയാണ് അഞ്ചു നാൾ നീളുന്ന ജില്ലാ സമ്മേളനത്തിനു തുടക്കമായത്.
കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നിന്നെത്തിച്ച കൊടിമരം, കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡലത്തിൽ നിന്ന് എത്തിച്ച ദീപശിഖ, ഉളിയനാട് രാജേന്ദ്രൻ സ്മൃതി കുടീരത്തിൽ നിന്നെത്തിച്ച ബാനർ എന്നിവയും പാർട്ടി നേതാക്കൾ ഏറ്റുവാങ്ങി.
തുടർന്നു നടന്ന കമ്യൂണിസ്റ്റ് പാർട്ടി ശതാബ്ദി ആഘോഷവും കുടുംബ സംഗമവും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ബ്രിട്ടിഷ് മേധാവിത്വത്തിനും എതിരായാണ് പാർട്ടിയുടെ തുടക്കമെന്ന് അദ്ദേഹം പറഞ്ഞു.
ഭഗത്സിങ്ങാണ് ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിനു പ്രചാരണം നൽകിയത്. ജീവൻ നഷ്ടപ്പെട്ടിട്ടും പാർട്ടിയെ ഒറ്റുകൊടുക്കാത്തവരുടെ പ്രസ്ഥാനമാണ് സിപിഐയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സാം കെ.ഡാനിയേൽ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എംഎൽഎ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി ജെ.ചിഞ്ചുറാണി, പാർട്ടി നേതാക്കളായ മുല്ലക്കര രത്നാകരൻ, കെ.ആർ.
ചന്ദ്രമോഹൻ, എം.എസ്.താര, ആർ.രാജേന്ദ്രൻ, കെ.രാജു, ജി.ലാലു, എ.ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് വൊളന്റിയർ മാർച്ചും സമ്മേളനവും
ഇന്നു വൈകിട്ട് മൂന്നു മുതൽ റെഡ് വൊളന്റിയർ മാർച്ചും തുടർന്ന് കന്റോണ്മെന്റ് മൈതാനത്ത് പൊതു സമ്മേളനവും നടക്കും. പൊതുസമ്മേളനം സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.
രാജ ഉദ്ഘാടനം ചെയ്യും. പി.എസ്.സുപാൽ അധ്യക്ഷനാകും.
നാളെ ടൗൺ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗറിൽ മുതിർന്ന നേതാവ് ജെ.
ഉദയഭാനു പതാക ഉയർത്തും. രണ്ടിന് ഭരണഘടന–ഫെഡറലിസം–മതനിരപേക്ഷത എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പി.
സന്തോഷ്കുമാർ എംപി ഉദ്ഘാടനം ചെയ്യും. മൂന്നിന് ജില്ല സമ്മേളനം സമാപിക്കും.
ഇങ്ക്വിലാബ് പ്രചരിപ്പിച്ചത് ഭഗത് സിങ്’
കൊല്ലം∙ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു കാലത്ത് ഉയർത്തപ്പെട്ടിരുന്ന വന്ദേ മാതരം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ പാടില്ലെന്നും പകരം ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കണമെന്നും ആഹ്വാനം ചെയ്യുകയും അത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തത് ഭഗത് സിങ് ആണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു.
കമ്യൂണിസ്റ്റു പാർട്ടിയുടെ രൂപീകരണ സമ്മേളനത്തിന് നേതൃത്വം നല്കിയവരിലൊരാളും ഉറുദു കവിയുമായ ഹസ്രത് മൊഹാനിയാണ് ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന് രൂപം നല്കിയത്.
സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കന്റോൺമെന്റ് മൈതാനത്ത് നടന്ന കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് ബാബു. സി.പി.ഐ തൃശൂർ ജില്ലാ കൗൺസിൽ ഓഫീസിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ചത് വിവാദമായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]