
സന്തോഷ് കുമാർ വധം: രണ്ടു പ്രതികൾ കൂടി കസ്റ്റഡിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരുനാഗപ്പള്ളി ∙ ഗുണ്ടാ സംഘം വീട്ടിൽ അതിക്രമിച്ചു കയറി പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ.സന്തോഷ്കുമാറിനെ (ജിം സന്തോഷ് 45) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 2 പേർ കൂടി പൊലീസ് കസ്റ്റഡിയിൽ.പൊലീസ് നേരത്തേ പുറത്തു വിട്ടിരുന്ന ചിത്രങ്ങളിലെ പ്യാരി, മൈന ഹരി എന്നിവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ അന്വേഷണ സംഘം മാവേലിക്കര തഴക്കരയിൽ നിന്നു കസ്റ്റഡിയിൽ എടുത്തത്.ഇവരെ എസിപി അഞ്ജലി ഭാവനയുടെയും, മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇതോടെ അക്രമത്തിൽ ബന്ധമുള്ള 3 പേരും, ഗൂഢാലോചനയിൽ പങ്കുള്ള ഒരാളും ഉൾപ്പെടെ 4 പേരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം അക്രമത്തിൽ നേരിട്ടു ബന്ധപ്പെട്ട രാജീവിനെയും, ഗൂഢാലോചനയിൽ പങ്കുള്ള മനുവിനെയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു.അക്രമ സംഭവത്തിലെ പ്രധാനികളായ പങ്കജ്, അലുവ അതുൽ എന്നിവർക്കു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. അലുവ അതുൽ ഇന്നലെ ആലുവയിൽ വാഹന പരിശോധനയ്ക്കിടെ ഭാര്യയെയും മകളെയും കാറിൽ ഉപേക്ഷിച്ച് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു.സന്തോഷ് കുമാർ അനുസ്മരണം വീടിനു സമീപം നടന്നു. സന്തോഷ് സൗഹൃദ കൂട്ടായ്മയാണ് അനുസ്മരണം നടത്തിയത്.അനുസ്മരണ സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു‘ഗുണ്ടയല്ല, ഞങ്ങളുടെ ഹൃദയ സഹയാത്രികനാണ് സന്തോഷ്കുമാർ’ എന്ന ബാനറിലായിരുന്നു അനുസ്മരണം.