
കൊല്ലം ജില്ലയിൽ ഇന്ന് (31-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപേക്ഷ ക്ഷണിച്ചു
കടയ്ക്കൽ ∙അഡീഷനൽ ഐസിഡിഎസ് പദ്ധതി പരിധിയിൽ ചിതറ പഞ്ചായത്തിൽ മന്ദിരംകുന്ന് അങ്കണവാടിയിൽ അങ്കണവാടി കം ക്രഷ് ആയി പ്രവർത്തിക്കുന്നതിന് ക്രഷ് വർക്കർ ക്രഷ് ഹെൽപർ എന്നിവരെ നിയമിക്കുന്നതിന് വാർഡിലെ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18–35. അപേക്ഷ ഫോം കടയ്ക്കലുള്ള ചടയമംഗലം അഡീഷനൽ ഐസിഡിഎസ് ഓഫിസിൽ നിന്നു ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 9. വിവരങ്ങൾക്ക്: 0474 2424600
കെയർടേക്കർ ഒഴിവ്
ആയൂർ ∙ഇളമാട് പഞ്ചായത്തിലെ കമ്യൂണിറ്റി സെന്ററിലേക്കു കെയർടേക്കർ ഒഴിവിലേക്കു പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലെ പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഇളമാട് പഞ്ചായത്തിൽ സ്ഥിര താമസക്കാരായ 25 വയസ്സിനു മുകളിൽ പ്രായമുള്ള എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 2 നു മുൻപു അപേക്ഷകൾ നൽകണമെന്നു സെക്രട്ടറി അറിയിച്ചു.
അവധിക്കാല കലാ പരിശീലനം
കൊല്ലം ∙ പബ്ലിക് ലൈബ്രറിയിലെ സോപാനം കലാനികേതൻ, ചിൽഡ്രൻസ് ലൈബ്രറി എന്നിവ ഏപ്രിൽ 7 മുതൽ മേയ് 30 വരെ സംഗീതം, നൃത്തം, ചിത്രരചന, കീബോർഡ്, ഗിറ്റാർ, വയലിൻ, യോഗ, കംപ്യൂട്ടർ കോഡിങ് എന്നിവയിൽ കുട്ടികൾക്കായി അവധിക്കാല പരിശീലനം നടത്തും. കഥാ,കവിതാ രചനാ പരിശീലനവും നൽകും. 5 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. 9497780029.