തെന്മല∙ തിരുമംഗലം ദേശീയപാതയോരത്തെ വെള്ളിമല തണ്ണിവളവിലെ നീരുറവയുടെ തകർന്ന സംരക്ഷണഭിത്തി പുനർ നിർമിക്കാൻ നടപടിയില്ല. നീരുറവയിൽ നിന്നു വെള്ളം എടുക്കാൻ കഴിയാതായതോടെ പുറമ്പോക്കു നിവാസികളായ 35 കുടുംബങ്ങൾക്ക് ഒരുമാസമായി കുടിക്കാനും കുളിക്കാനും തുള്ളിവെള്ളമില്ല.
കഴിഞ്ഞ 7ന് തമിഴ്നാട്ടിൽ നിന്നും നിർമാണ സാധനങ്ങൾ കയറ്റിയെത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞാണ് സംരക്ഷണ ഭിത്തി തകർന്നത്.
ഇതേത്തുടർന്നു നാട്ടുകാർക്കു നീരുറവയിലേക്ക് ഇറങ്ങാൻ കഴിയാത്തതാണു തടസ്സം. സംരക്ഷണ ഭിത്തി പുനർനിർമിച്ചാൽ മാത്രമേ നീരുറവയിലേക്ക് ഇറങ്ങി കുടിക്കാൻ വെള്ളം ശേഖരിക്കാനാകൂ.വേനൽ തുടങ്ങി ക്ഷാമം രൂക്ഷമായതോടെ നാട്ടുകാർ വെള്ളത്തിനായി അലഞ്ഞിട്ടും പ്രശ്നപരിഹാരത്തിനു നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്.
തൊഴിലുറപ്പു ജോലിക്കാർ വൈകിട്ടു വീട്ടിൽ വന്ന ശേഷം വളരെ ദൂരം നടന്നുപോയാണ് പൈപ്പിൽ നിന്ന് ഇപ്പോൾ ശുദ്ധജലം ശേഖരിക്കുന്നത്.
കുളിക്കാനും തുണി അലക്കാനും ഒന്നും വെള്ളം ഇല്ലാത്ത അവസ്ഥയിലാണു നാട്ടുകാർ. ദേശീയപാത വിഭാഗവും പഞ്ചായത്തും ഇടപെട്ടു പരിഹാരം കാണണമെന്നാണ് ആവശ്യം.
തണ്ണിവളവിലെ നീരുറവ സംരക്ഷിക്കാനും 35 കുടുംബങ്ങൾക്കു ശുദ്ധജലം ഉറപ്പാക്കാൻ അടിയന്തര നടപടിയും ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

