കൊല്ലം∙ ചിന്നക്കട മേൽപാലത്തിൽ നടപ്പാതയുടെ സ്ലാബ് കാൽനട
യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു.
കോൺക്രീറ്റ് കൈവരിയിലെ വിടവും ഭീഷണിയായി മാറി. റെയിൽപാത കടന്നു പോകുന്ന ഭാഗത്താണ് മേൽപാലത്തിലെ നടപ്പാത രണ്ടടിയിലേറെ നീളത്തിൽ തകർന്നത്. യാത്രക്കാർ കുഴിയിൽ അകപ്പെടാതിരിക്കാൻ പലകത്തുണ്ടുകൾ പാകിയിരിക്കുകയാണ്.
ക്ലോക്ക് ടവറിന്റെ ഭാഗത്താണ് കോൺക്രീറ്റ് കൈവരിയുടെ തൂണുകൾ തമ്മിൽ ബന്ധിപ്പിക്കാതെ വിടവുള്ളത്.
ക്ലോക്ക് ടവർ ഭാഗത്തേക്ക് ഇറങ്ങുന്നതിന് പടിക്കെട്ട് നിർമിക്കുന്നതിന് ഒഴിച്ചിട്ടിരുന്നതാണ് ഇത്. ഇതിനു താഴെയാണ് നിർമാണം പകുതിവഴിയിൽ മുടങ്ങിയ കൊല്ലം കോർപറേഷന്റെ അമിനിറ്റി സെന്റർ.
മേൽപാലത്തിൽ നിന്നു താഴോട്ട് ഇറങ്ങുന്നതിള്ള പടിക്കെട്ട് 20 അടിയിലേറെ മാറ്റിയാണ് നിർമിച്ചത്. 12 MINUTES AGO 13 MINUTES AGO 22 MINUTES AGO അപകടഭീഷണി ഉയർത്തുന്ന ഇവിടെ തൂണുകൾ തമ്മിൽ ബന്ധിപ്പിച്ച് ഒരു ചെറിയ കേബിൾ കെട്ടിയിട്ടുണ്ടെങ്കിലും വയോധികരും കുട്ടികളും ഉൾപ്പെടെയുള്ള കാൽനടക്കാർ കാൽവഴുതി താഴെ വീഴാം.
തൂണുകൾ തമ്മിൽ ഇരുമ്പ് പൈപ്പോ മറ്റോ ഉപയോഗിച്ചു ബന്ധിപ്പിച്ച് അപകടഭീഷണി ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

