കൊല്ലം ∙ ചിന്നക്കട മേൽപാലം നിർബന്ധമായും പൊളിച്ചു മാറ്റുമെന്നും തൂണുകളിലുള്ള മേൽപാലം പണിയുമെന്നും മേയർ എ.കെ.ഹഫീസ്.
നാട്ടിലെ വികസന പ്രശ്നങ്ങൾ മേയറുടെ ശ്രദ്ധയിൽപെടുത്താൻ മലയാള മനോരമ ഒരുക്കിയ ഫോൺ ഇൻ പരിപാടിയിൽ ജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മേയർ.
കൊല്ലം നഗരം കൃത്യമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്താൽ വിഷമം തോന്നും. നഗരത്തിൽ വലിയ കച്ചവടം നടന്നിരുന്ന മെയിൻ റോഡ് അടക്കമുള്ള ഭാഗങ്ങളിൽ പ്രധാന സമയങ്ങളിൽ പോലും കച്ചവടം കുറവാണ്.
കെട്ടിടങ്ങളിലെ മുറികൾ വാടകയ്ക്കു വാങ്ങാൻ ആളുകളില്ല. 50 വർഷം മുൻപുള്ള അതേ വീതിയിലാണ് ഇപ്പോഴും മെയിൻ റോഡ് നിൽക്കുന്നത്.
വലിയ ചരിത്രമുള്ള പായിക്കട റോഡിനെ ഒരു പൈതൃക റോഡാക്കി നമുക്ക് മാറ്റാൻ കഴിയും.
പഴമയുടെ സൗന്ദര്യമുള്ള കെട്ടിടങ്ങൾ അതേപോലെ നിലനിർത്തി കോഴിക്കോട് മിഠായിത്തെരുവു പോലെയെല്ലാം ആക്കാൻ സാധിക്കും.
അടിപ്പാത പൊളിച്ചു പണിയാതെ ഇതൊന്നും ചെയ്യാൻ സാധിക്കില്ല. കൃത്യമായ പാർക്കിങ് സൗകര്യമൊരുക്കണമെങ്കിലും അടിപ്പാത പൊളിക്കണം.
അശാസ്ത്രീയമായ പാർക്കിങ്ങും നിയന്ത്രണമില്ലാത്ത തെരുവു കച്ചവടങ്ങളുമാണ് നഗരത്തെ ശ്വാസം മുട്ടിക്കുന്നത്.
കഴിഞ്ഞ കോർപറേഷൻ ഭരണങ്ങളിലുണ്ടായ അഴിമതി ആരോപണങ്ങളിൽ കൃത്യമായ പരിശോധന നടത്തും. ഇവ പഠിച്ചു ആവശ്യമായ നടപടികളെടുക്കുകയും വിജിലൻസിന് കൈമാറുകയും ചെയ്യും.
തുച്ഛമായ തുകയ്ക്കു കടമുറികൾ വാടകയ്ക്കു കൊടുക്കുന്ന അവസ്ഥ കൊല്ലം കോർപറേഷനിലുണ്ട്.
സ്വകാര്യ വ്യക്തികളുടെ കടമുറികൾക്കു ലഭിക്കുന്ന തുക കോർപറേഷന് ലഭിക്കുന്നില്ല. കോർപറേഷൻ ഷോപ്പിങ് കോംപ്ലക്സുകളുടെ അശാസ്ത്രീയമായ നിർമാണങ്ങളും പരിശോധിക്കണം.
നവീകരണങ്ങൾ വരുത്തി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു നിന്നു പ്രവർത്തിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
പൊതുജനങ്ങൾക്കു കോർപറേഷനെ കുറിച്ചുള്ള പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും നൽകാൻ നഗരത്തിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്നും മേയർ പറഞ്ഞു. വികസന പ്രശ്നങ്ങൾ, തെരുവുനായ, മാലിന്യപ്രശ്നം ഉൾപ്പെടെ വിഷയങ്ങളും വിവിധ പരാതികളും വായനക്കാർ മേയറോടു ഫോണിൽ വിളിച്ചു അറിയിച്ചു.
കുടുംബശ്രീ സ്വതന്ത്രമായി പ്രവർത്തിക്കണം
കൊല്ലം ∙ കുടുംബശ്രീ ഒരു പാർട്ടിയുടെ പോഷകസംഘടനയായി പ്രവർത്തിക്കുന്ന അവസ്ഥ പല ഇടങ്ങളിലുമുണ്ടെന്നും കർശനമായ നടപടി ഇക്കാര്യത്തിൽ എടുക്കുമെന്നും മേയർ എ.കെ.ഹഫീസ്.
സ്വതന്ത്രമായി, സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ട ഒരു പ്രസ്ഥാനമാണ് കുടുംബശ്രീ.
എന്നാൽ അതിന് വിഭിന്നമായ രീതിയിലു ള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്നും മേയർ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും ചില സ്ഥാനാർഥികളുടെ പ്രചാരണത്തിനും കുടുംബശ്രീയെ ഉപയോഗിച്ചിരുന്നുവെന്നും അതിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വായനക്കാരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മേയർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

