ചാത്തന്നൂർ ∙ വാരിക്കുഴിപോലെ റോഡ് കുഴിച്ചിട്ടിരിക്കുന്നത് യാത്രക്കാരെയും പരിസരവാസികളെയും വലയ്ക്കുന്നു. വൈദ്യുതി കേബിൾ സ്ഥാപിക്കുന്നതിനു രണ്ട് ആഴ്ച മുൻപ് റോഡ് കുഴിച്ച ശേഷം നിർമാണ പ്രവൃത്തി നിലച്ചത് യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുകയാണ്. ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ കൊച്ചാലുംമൂട്, വിളപ്പുറം വാർഡുകളുടെ അതിർത്തിയായ വിളപ്പുറം- കരോട്ടുമുക്ക് റോഡാണ് കേബിൾ സ്ഥാപിക്കുന്നതിനു കുഴിച്ചത്.
വീതി കുറഞ്ഞ റോഡിന്റെ മധ്യഭാഗത്തിനോട് ചേർന്നു മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചു ആഴത്തിൽ കുഴി എടുത്തു.
രണ്ട് ആഴ്ച മുൻപ് കരോട്ടു മുക്കിൽ നിന്നാണ് റോഡ് കുഴിച്ചു തുടങ്ങിയത്. നിർത്തി വച്ച നിർമാണ പ്രവർത്തനം ഇതുവരെ പുനരാരംഭിച്ചില്ല.
ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നു പോകാനേ കഴിയൂ. എതിരെ വരുന്ന വാഹനം മറു ഭാഗത്ത് നിർത്തിയിടണം.
ചരലും മണ്ണും ഇളകി കിടക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർ വലയുകയാണ്. കാൽനടയാത്ര പോലും ബുദ്ധിമുട്ടാണ്.
വീടുകളിലേക്കും ഇടറോഡുകളിലേക്കും വാഹനങ്ങൾ കയറ്റാൻ കഴിയാത്ത അവസ്ഥയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

