കൊട്ടാരക്കര ∙ വീട് നിർമാണത്തിനു മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പാസ് ദുരുപയോഗം ചെയ്തു കൊട്ടാരക്കര നഗരസഭ മേഖലയിൽ വ്യാപകമായി മണ്ണു കടത്തിയെന്നു കണ്ടെത്തൽ. ഇന്റേണൽ വിജിലൻസ് ഓഫിസർ എ.ഷാജഹാന്റെ നേതൃത്വത്തിൽ കൊട്ടാരക്കര നഗരസഭയിലെ മണ്ണെടുപ്പു കേന്ദ്രങ്ങളിൽ പരിശോധന തുടങ്ങി.
കൊട്ടാരക്കര നഗരസഭയിൽ 64 ഇടങ്ങളിൽ അനധികൃത മണ്ണെടുപ്പു നടത്തിയതായാണു പരാതി ഉയർന്നത്.
തദ്ദേശ ഭരണ വകുപ്പ് ചീഫ് വിജിലൻസ് ഓഫിസറുടെ നിർദേശപ്രകാരമാണു നടപടി. ഇന്നും പരിശോധന തുടരും.
ഇന്നലെ നടന്ന പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയെന്നാണു വിവരം. വീടു നിർമാണത്തിനായി പുരയിടത്തിൽ നിന്നു മണ്ണ് നീക്കം ചെയ്യാൻ ലഭിക്കുന്ന പാസ് ദുരുപയോഗം ചെയ്തു പല ഇരട്ടി മണ്ണ് നീക്കം ചെയ്തതായാണു കണ്ടെത്തൽ.
നീക്കം ചെയ്യുന്ന മണ്ണ് പലയിടത്തും നിലംനികത്താനായി ഉപയോഗിക്കുന്നു.
വർഷങ്ങൾകൊണ്ടുള്ള മണ്ണെടുപ്പിൽ കിഴക്കൻമേഖലയിലെ കുന്നുകൾ മിക്കതും ഇല്ലാതായി. രാഷ്ട്രീയക്കാരുടെയും മണ്ണ് മാഫിയയുടെയും സഹായത്തോടെയാണ് കടത്തെന്നാണ് ആരോപണം.
മണ്ണുലോബിയും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ഫോൺ രേഖകൾ മുൻപ് വിജിലൻസ് കണ്ടെടുത്തിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

