
കൊല്ലം ജില്ലയിൽ ഇന്ന് (30-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്തു മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ.
∙ മണിക്കൂറിൽ 40 – 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
വൈദ്യുതി മുടക്കം
അഞ്ചാലുംമൂട്∙ പെരുനാട് സബ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി തടസ്സപ്പെടും.
തങ്കശ്ശേരി ∙ സെക്ഷൻ പരിധിയിൽ കൈതവാരം, കായിക്കര ഐസ് പ്ലാന്റ്, അറഫ ഐസ് പ്ലാന്റ്, എംഎസ് ഐസ് പ്ലാന്റ്, രാമേശ്വരം, രാമേശ്വരം ഫ്ലാറ്റ്, ഒറ്റക്കല്ലുംമൂട്, റഹ്മത്ത് അപ്പാർട്മെന്റ് എന്നിവിടങ്ങളിൽ ഇന്നു 9 മുതൽ 5 വരെയും കൈരളി, പുന്നത്തല, മുണ്ടാലുംമൂട് എന്നിവിടങ്ങളിൽ 9 മുതൽ 1 വരെയും വൈദ്യുതി മുടങ്ങും
അയത്തിൽ∙ കൽക്കുളം, വട്ടയ്ക്കാട്, താഹമുക്ക്, അയ്യരുമുക്ക്, കാട്ടുംപുറം, കല്ലിങ്കൽ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
അഞ്ചാലുംമൂട് ∙ കാഞ്ഞിരംകുഴി സെക്ഷൻ പരിധിയിൽ ഇന്ന് 11 മുതൽ 3 വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും.
തൊഴിൽ പരിശീലനം
ചാത്തന്നൂർ ∙ അറിവ് ത്രൂ ദി സോൾ ഓഫ് ഗുരു, ജൻശിക്ഷൺ സൻസ്ഥാന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന്റെ 15-ാം ബാച്ച് ഉദ്ഘാടനവും സാമൂഹിക പ്രവർത്തകൻ ബി.പ്രേമാനന്ദിനെ ആദരിക്കലും നാളെ 10.30 നു വിളപ്പുറം ക്ഷേത്രം ജംക്ഷനിലെ അറിവ് കേന്ദ്രത്തിൽ നടക്കും. മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യും. ബി.സജൻലാൽ അധ്യക്ഷത വഹിക്കും. വി.കെ.സിന്ധു സൗജന്യ തൊഴിൽ പദ്ധതി വിശദീകരിക്കും