
കൊല്ലം ജില്ലയിൽ ഇന്ന് (30-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
ചിറക്കര ∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ അധ്യാപക (ഇംഗ്ലിഷ്) അഭിമുഖം ഇന്ന് 2നു സ്കൂൾ ഓഫിസിൽ നടക്കും.
ചാത്തന്നൂർ ∙ ഗവ. വൊക്കേഷനൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി അധ്യാപക അഭിമുഖം ഇന്ന് 10.30നു നടക്കും.
കോക്കാട്∙ ഗവ.യുപിഎസിൽ പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യൂ നാളെ 11ന് നടക്കും.
തലച്ചിറ∙ ഗവ. ഹൈസ്കൂളിൽ മാത്ത്സ്, ഹിന്ദി, അറബിക്, യുപിഎസ്ടി (2), ഹിന്ദി ജൂനിയർ ലാംഗേജ് അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യൂ നാളെ 10.30ന് നടക്കും.
ഓയൂർ ∙ കൊട്ടറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗണിതം, കൊമേഴ്സ് വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 17 നു രാവിലെ 11 ന് ഓഫിസിൽ ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
അഞ്ചൽ ∙ ഏറം ഗവ.എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ നാളെ 11.30ന്.
കൊല്ലം ∙ ചാത്തിനാംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം മാത്തമാറ്റിക്സ്, സുവോളജി, അറബിക് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. സർക്കാർ നിർദേശിച്ചിട്ടുള്ള യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 14നു രാവിലെ 10ന് അഭിമുഖത്തിനു സ്കൂളിൽ എത്തിച്ചേരണം. ഫോൺ – 9446594058.
അമ്പലനിരപ്പ്∙ഗവ.ഡബ്ല്യു എൽപിഎസിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന്.
അച്ചൻകോവിൽ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എഫ്ടിഎമ്മിന്റെ ഒരു താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നാളെ 11 ന് സ്കൂൾ ഓഫിസിൽ നടക്കും.
കരുനാഗപ്പള്ളി ∙ തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ കെമിസ്ട്രി, എച്ച്എസ്എസ്ടി ജൂനിയർ അറബ് എന്നീ വിഷയങ്ങളിൽ താൽക്കാലിക ഒഴിവുണ്ട്. അർഹരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10 ന് സ്കൂൾ ഓഫിസിൽ ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
ബിരുദ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കൊട്ടാരക്കര∙ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ നാലു വർഷ ബിരുദ കോഴ്സുകളിൽ നേരിട്ടുള്ള പ്രവേശനത്തിന് അപേക്ഷിക്കാം ബിഎസ് സി സൈക്കോളജി, ബികോം ഫിനാൻസ്, ബികോം കോ- ഓപ്പറേഷൻ ബിഎസ് സി കംപ്യൂട്ടർ സയൻസ്, ബി എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ കോഴ്സുകൾ ആണ് ഉള്ളത്. വിവരങ്ങൾക്ക്:9447604258, 9447957916, 0474 242 4444
എംബിഎ : ഇന്റർവ്യൂ
കൊട്ടാരക്കര∙സംസ്ഥാന സഹകരണ യൂണി യന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എംബിഎ (ഫുൾടൈം) 2025-27 ബാച്ചിലേക്കുള്ള ഇന്റർവ്യൂ ജൂൺ 3ന് 9.30 മുതൽ 12.30 വരെ കൊട്ടാരക്കര അവന്നൂരിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളജിൽ നടക്കും.
ബസ് യാത്ര: യോഗം രണ്ടിന്
കൊല്ലം∙ സ്കൂൾ- കോളജ് വിദ്യാർഥികളുടെ സ്വകാര്യ ബസ് യാത്ര സൗകര്യവുമായി ബന്ധപ്പെട്ട് സ്റ്റുഡന്റസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജൂൺ രണ്ടിന് വൈകിട്ട് മൂന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
അപേക്ഷ നൽകണം
നിലമേൽ∙ എംഎം എച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ കണക്ക്, എച്ച്എസ് വിഭാഗത്തിൽ ഹിന്ദി താൽക്കാലിക അധ്യാപകരെയും എച്ച്എസ് വിഭാഗത്തിൽ എഫ്ടിഎഫിന്റെയും ഒഴിവുണ്ട്. 15 ദിവസത്തിനകം അപേക്ഷ സ്കൂൾ ഓഫിസിൽ നൽകണം.
അപേക്ഷ ഫോം വിതരണം ജൂൺ 2ന്
ഓച്ചിറ∙പരബ്രഹ്മ ക്ഷേത്രത്തിലെ ഓച്ചിറക്കളിക്ക് ഓണാട്ടുകരയിലെ കളി സംഘങ്ങൾ റജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ ഫോമുകൾ ജൂൺ 2നു 5 വരെ ക്ഷേത്ര ഭരണസമിതി ഓഫിസിൽ നിന്നു വിതരണം ചെയ്യുമെന്നും പൂരിപ്പിച്ച അപേക്ഷകൾ 3നു 5വരെ സ്വീകരിക്കുമെന്നും ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ അറിയിച്ചു.
പുനർലേലം 5ന്
ചാത്തന്നൂർ ∙ പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങളിലെ അംഗീകൃത അറവുശാലകളിൽ നിന്നു മാട്ടിറച്ചി/ആട്ടിറച്ചി എന്നിവ കൊണ്ടുവന്ന് വിൽക്കുന്നതിനുള്ള അവകാശം ജൂൺ 5നു പകൽ 11നു പഞ്ചായത്ത് ഓഫിസിൽ പുനർലേലം ചെയ്യും. വിവരങ്ങൾ www.tender.lsgkerala.gov.in എന്ന വെബ്സൈറ്റിൽ നിന്നു ലഭ്യമാണ്.
പഠനോപകരണ വിതരണം ഇന്ന്
കല്ലുവാതുക്കൽ ∙ കെഎസ്യു സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്യു കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റി പഠനോപകരണ വിതരണം നടത്തും. ഇന്ന് 4നു കല്ലുവാതുക്കൽ കാർഡ് ഹാളിൽ നടത്തുന്ന സ്ഥാപക ദിനാഘോഷം ഡോ. നടയ്ക്കൽ ശശി ഉദ്ഘാടനം ചെയ്യും.
നേത്ര പരിശോധനാ ക്യാംപ്
കൊല്ലം ∙ അയത്തിൽ മുഹിയുദ്ദീൻ പള്ളി മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ് 1നു രാവിലെ 9.30 മുതൽ 1 വരെ മദ്രസാ ഹാളിൽ നടത്തും. അഹല്യ കണ്ണാശുപത്രിയിലെ ഡോക്ടർമാർ പങ്കെടുക്കും. എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ റഹീം അധ്യക്ഷനാകും.